പോ​ലീ​സ് അ​ങ്കി​ൽ സ്നേ​ഹ​ത്തോ​ടെ വി​ളി​ച്ച​പ്പോ​ൾ അ​വ​ൾ ഓ​ടി​ച്ചെ​ന്നു; വീ​ട്ടി​ലെ​ത്തി​യ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു റി​ട്ടയേർഡ് എ​സ്ഐ

പ​രി​യാ​രം : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​ട്ട. എ​സ്ഐ അ​റ​സ്റ്റി​ൽ.

ഏ​മ്പേ​റ്റ് കാ​പ്പു​ങ്ങ​ലി​ലെ ഇ. ​ഗോ​പി​നാ​ഥ​നെ (62) യെ​യാ​ണ് പ​രി​യാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​തി​നൊ​ന്നു​കാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച് വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു കേ​സ്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വീ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി ദേ​ഹാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​മ്മ വി​വ​രം തി​ര​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് പ​രി​യാ​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment