ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഓർഡർ കൈമാറുന്നതിനിടെ ഡെലിവറി ബോയി പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ സംഭവം, സുരക്ഷയെക്കുറിച്ചും ഡെലിവറി സമയത്ത് ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. ഒരു കൊച്ചുപെൺകുട്ടിക്ക് ഓർഡർ കൈമാറാനാണ് ഡെലിവറി എക്സിക്യൂട്ടീവ് വീട്ടിലെത്തിയത്. ഡെലിവറി പൂർത്തിയാക്കിയ ശേഷം, ഡെലിവറി പ്രൂഫിനു വേണ്ടി ഫോട്ടോ എടുക്കാൻ സാധിച്ചില്ല എന്ന് ഇയാൾ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് അയാൾ വീടിനു മുൻവാതിലിന് നേരെ നീങ്ങുകയും വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അയാൾക്ക് കൂടുതൽ മുന്നോട്ട് പോകുന്നതിന് മുൻപ് തന്നെ, എന്താണ് സംഭവിക്കുന്നതെന്ന് പെൺകുട്ടിയുടെ അമ്മ ശ്രദ്ധിക്കുകയും ഉടൻ തന്നെ അയാളെ തടഞ്ഞ് പുറത്തുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഡെലിവറി പാർട്ണർ പരുങ്ങുകയും…
Read MoreDay: July 19, 2026
ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണമടക്കം തടയും; ഭക്ഷണവിതരണം ഇനി കമ്യൂണിറ്റി കിച്ചൻ വഴി: ആരോഗ്യമന്ത്രി
പത്തനംതിട്ട: ആശുപത്രിക്കുള്ളിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. യുഡിഎഫ് സർക്കാരിന്റെ കൃത്യമായ നയമാണിതെന്നും ആശുപത്രിക്കുള്ളിൽ ഇത്തരം ഇടപെടലുകൾ എന്തുവിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്റേയോ സേവാഭാരതിയുടെയോ ഉൾപ്പെടെ ഒരു സംഘടനയുടെയും രാഷ്ട്രീയ പ്രവർത്തനം ആശുപത്രി പരിസരങ്ങളിൽ അനുവദിക്കില്ല. കമ്യൂണിറ്റി കിച്ചൻ വഴി മാത്രമായിരിക്കും ഇനി മുതൽ ആശുപത്രിക്കുള്ളിൽ ഭക്ഷണം ലഭ്യമാക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
Read Moreകോഴിക്കോട് പാളയത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീടിനോട് ചേർന്നുള്ള മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകം സ്വദേശി ബിജു (30) ആണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുള്ളതിനാൽ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ വിളിച്ചുണർത്താൻ പോയ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. വീടിന് പുറത്തായി നിർമിച്ച മുറിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴുത്തിലും വയറിനുവശത്തുമായി ആഴത്തിലുള്ള വെട്ടേറ്റ പാടുകളുണ്ട്. പരിസരത്ത് ലഹരി സംഘങ്ങൾ സജീവമായതിനാലും പോലീസ് നിരന്തരം നിരീക്ഷണം നടത്തുന്ന സ്ഥലമായതിനാലും, ലഹരി സംഘങ്ങളുമായി ബന്ധപ്പെട്ട ആരെങ്കിലും ബിജുവിനെ ആക്രമിച്ചതാണോ എന്ന് കുടുംബാംഗങ്ങൾ സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read Moreലോകകപ്പ് ഫൈനൽ: തടസമില്ലാത്ത വൈദ്യുതി ഉറപ്പാക്കി കെഎസ്ഇബി
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കാണുന്നതിൽ ആരാധകർക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി. ഫൈനൽ മത്സരം തടസമില്ലാതെ ആസ്വദിക്കാൻ ആവശ്യമായ വൈദ്യുതി ഉറപ്പാക്കാൻ ഏത് വിലകൊടുത്തും വൈദ്യുതി വാങ്ങുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള പോരാട്ടം ആവേശം ചോരാതെ കാണാൻ, കൂടുതൽ പണം മുടക്കി വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ തീരുമാനം. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതും, പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും വൈദ്യുതി വകുപ്പിന് വെല്ലുവിളിയായിരുന്നു. ഇതേതുടർന്ന് സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു. എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും ഉപഭോക്താക്കളുടെ താത്പര്യം മുൻനിർത്തി തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെഎസ്ഇബി അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
Read Moreസിജെപിയുടെ പാർലമെന്റ് മാർച്ച് രാജ്യത്തിന്റെ രണ്ടാം സ്വാതന്ത്ര്യസമരം: സോനം വാംഗ്ചുക്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) തിങ്കളാഴ്ച നടത്തുന്ന പാർലമെന്റ് മാർച്ച് രാജ്യത്തിന്റെ ‘രണ്ടാം സ്വാതന്ത്ര്യസമര’മാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്. അനീതിക്കും ഭയത്തിനുമെതിരെയുള്ള പോരാട്ടമാണിതെന്നും മാർച്ച് വൻ വിജയമാക്കണമെന്നും അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു. നിലവിൽ ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാങ്ചുക്, ഭാര്യ ഗീതാഞ്ജലി ജെ. അംഗ്മോ മുഖേന എഴുതി നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് സന്ദേശം പുറത്തുവിട്ടത്. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള അനീതികളിൽനിന്നും, തന്നെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുന്നതുപോലെയുള്ള ഭയത്തിന്റെ അന്തരീക്ഷത്തിൽനിന്നുമുള്ള സ്വാതന്ത്ര്യമാണ് ഈ സമരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാംഗ്ചുക് സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
Read Moreഹാപ്പി ആയോ മക്കളേ… ലോകകപ്പ് ഫൈനൽ: നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ ആവേശം അണപൊട്ടുമ്പോൾ, നാളെ സ്കൂളുകൾക്ക് കോളേ ജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. ഫൈനൽ മത്സരം ആവേശം ചോരാതെ ആസ്വദിക്കാൻ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമായിരിക്കും. മുഖ്യമന്ത്രി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഫൈനൽ മത്സരം ആവേശം ചോരാതെ കാണാൻ കഴിയുന്ന രീതിയിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Read Moreകോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം; വക്താക്കൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി
തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ ചേരിപ്പോരും പരസ്യപ്രതികരണങ്ങളും രൂക്ഷമായതോടെ വക്താക്കൾക്ക് കർശന നിയന്ത്രണങ്ങളുമായി കെപിസിസി നേതൃത്വം. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്നും, അഭിപ്രായവ്യത്യാസങ്ങൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യണമെന്നും കെപിസിസി ഔദ്യോഗിക കുറിപ്പിലൂടെ നിർദേശിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ചില വക്താക്കൾ പരസ്യമായി വിമർശനം ഉന്നയിച്ചതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ് വക്താക്കൾക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടുള്ള തീരുമാനം. ആർഎസ്എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെ കെഎസ്യു രംഗത്തുവന്നിരുന്നു. എന്നാൽ കെഎസ്യുവിന്റെ നിലപാടിനെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി. മുഖ്യമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് കെപിസിസി വക്താവ് ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചത് വലിയ വിവാദമായി. അധികാരത്തിലെത്തിയാൽ വാഗ്ദാനങ്ങൾ മറക്കുന്ന “രാജശീലം” മുഖ്യമന്ത്രിക്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ വിമർശിച്ച ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് പുറത്താക്കണമെന്ന് സതീശൻ അനുകൂല ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.…
Read Moreവി.എസ്. അച്യുതാനന്ദന്റെ ഓർമക്കുറിപ്പ്: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിതരണം ചെയ്തില്ല; സാങ്കേതിക പിഴവെന്ന് അറിയിപ്പ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാനിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് അവസാന നിമിഷം വിതരണം വേണ്ടെന്ന് വെച്ചു. വി.എസിന്റെ ഓർമക്കുറിപ്പുകൾ ഉൾപ്പെടുത്തി അച്ചടിച്ച പതിപ്പാണ് ഒഴിവാക്കിയത്. വി.എസ്. അച്യുതാനന്ദന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ ഓർമക്കുറിപ്പാണ് ഈ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. എല്ലാ ഞായറാഴ്ചകളിലും പതിവായി ഇറങ്ങാറുള്ള വാരാന്തപ്പതിപ്പ്, ഇന്നത്തെ പത്രത്തോടൊപ്പം ഉണ്ടായിരുന്നില്ല. സാങ്കേതിക പിഴവ് മൂലമാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തതെന്നാണ് പത്രത്തിൽ നൽകിയിരിക്കുന്ന ഔദ്യോഗിക അറിയിപ്പ്. വി.എസിന്റെ ഓർമക്കുറിപ്പ് അടങ്ങിയ പതിപ്പ് അച്ചടിച്ച ശേഷമാണ് വിതരണം വേണ്ടെന്ന തീരുമാനമുണ്ടായത് എന്നത് പാർട്ടി വൃത്തങ്ങളിലും മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Read Moreസോഷ്യൽ മീഡിയവഴി പരിചയപ്പെട്ടു: വീട്ടിൽ ആരുമില്ലാതായപ്പോൾ വിളിച്ചു കയറ്റി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് മാവൂര്‍ സ്വദേശി അഭിജിത്ത്(24) ആണ് പിടിയിലായത്. പന്തീരാങ്കാവ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. സമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് തന്ത്രപൂര്‍വം വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. തുടർന്ന് പെണ്‍കുട്ടി തന്നെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
Read Moreമദ്യപാനത്തിനിടെ വാക്ക് തർക്കമുണ്ടായി: കോട്ടയം നഗരമധ്യത്തിൽ യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ
കോട്ടയം: കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി സ്വദേശി വിനീതാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാങ്ങാനം സ്വദേശിയായ സുഹൃത്ത് ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കുത്തേറ്റ വിനീത് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read More