കോ​ൺ​ഗ്ര​സി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹം രൂ​ക്ഷം; വ​ക്താ​ക്ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി കെ​പി​സി​സി

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി​ക്കു​ള്ളി​ലെ ചേ​രി​പ്പോ​രും പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ളും രൂ​ക്ഷ​മാ​യ​തോ​ടെ വ​ക്താ​ക്ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി കെ​പി​സി​സി നേ​തൃ​ത്വം. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്നും, അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പാ​ർ​ട്ടി വേ​ദി​ക​ളി​ൽ മാ​ത്രം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും കെ​പി​സി​സി ഔ​ദ്യോ​ഗി​ക കു​റി​പ്പി​ലൂ​ടെ നി​ർ​ദേ​ശി​ച്ചു.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ ചി​ല വ​ക്താ​ക്ക​ൾ പ​ര​സ്യ​മാ​യി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​താ​ണ് നേ​തൃ​ത്വ​ത്തെ ചൊ​ടി​പ്പി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ​ക്താ​ക്ക​ൾ​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ട്ടു​കൊ​ണ്ടു​ള്ള തീ​രു​മാ​നം. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ ഡി.​എ​സ്. ശ​ര​ത്തി​നെ സീ​നി​യ​ർ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​റാ​യി നി​യ​മി​ച്ച​തി​നെ​തി​രെ കെ​എ​സ്‌​യു രം​ഗ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ കെ​എ​സ്‌​യു​വി​ന്‍റെ നി​ല​പാ​ടി​നെ മു​ഖ്യ​മ​ന്ത്രി ത​ള്ളി​ക്ക​ള​ഞ്ഞ​ത് വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യി.

മു​ഖ്യ​മ​ന്ത്രി​യെ പ​രോ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച് കെ​പി​സി​സി വ​ക്താ​വ് ജി​ന്‍റോ ജോ​ൺ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ മ​റ​ക്കു​ന്ന “രാ​ജ​ശീ​ലം” മു​ഖ്യ​മ​ന്ത്രി​ക്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച ജി​ന്‍റോ ജോ​ണി​നെ​യും അ​നൂ​പ് വി.​ആ​റി​നെ​യും പാ​ർ​ട്ടി മീ​ഡി​യ പാ​ന​ലി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് സ​തീ​ശ​ൻ അ​നു​കൂ​ല ഗ്രൂ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പി. ​നാ​യ​ർ കെ​പി​സി​സി​ക്ക് പ​രാ​തി ന​ൽ​കി.

വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും മു​ഖ്യ​മ​ന്ത്രി​യു​മാ​യി വീ​ണ്ടും കൂ​ടി​ക്കാ​ഴ്ച​യ്ക്ക് കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് സ​മ​യം തേ​ടും. അ​തേ​സ​മ​യം, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രോ​ട് പ​ര​സ്യ​പ്ര​തി​ക​ര​ണം വേ​ണ്ടെ​ന്ന് കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​റും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി​യി​ലെ ഈ ​ചേ​രി​തി​രി​വി​നെ​തി​രെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് അ​തൃ​പ്തി​യു​ണ്ട്. കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി അ​ടി​യ​ന്ത​ര​മാ​യി ചേ​ര​ണ​മെ​ന്ന ആ​വ​ശ്യ​വും പാ​ർ​ട്ടി​യി​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment