എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും കാ​ണി​ക്കു​ന്ന മോ​ദി വി​രോ​ധ​ത്തി​ന് യാ​തൊ​രു ക​ഥ​യു​മി​ല്ല: എ.​പി. അ​ബ്ദു​ള്ള കു​ട്ടി

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും കാ​ണി​ക്കു​ന്ന മോ​ദി വി​രോ​ധ​ത്തി​ന് യാ​തൊ​രു ക​ഥ​യു​മി​ല്ലെ​ന്ന് എ.​പി. അ​ബ്ദു​ള്ള കു​ട്ടി. പി​എം​ശ്രീ പ​ദ്ധ​തി​ക്ക് യു​ഡി​എ​ഫ് അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും ആ​ദ്യം കാ​രാ​റി​ൽ ഒ​പ്പി​ടു​ക​യും പി​ന്നീ​ട് ഒ​പ്പി​ട്ടി​ല്ല എ​ന്ന് ക​ള്ളം പ​റ​യു​ക​യും ചെ​യ്യു​ന്ന എ​ൽ​ഡി​എ​ഫി​നോ​ട് സി​പി​എം, സി​പി​ഐ എം​എ​ൽ​എ​മാ​രു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്കൂ​ൾ ന​വീ​ക​ര​ണ​ത്തി​നു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് കേ​ന്ദ്ര ഫ​ണ്ട് വേ​ണ്ടാ​യെ​ന്ന് വെ​ക്കാ​ൻ ത​ന്‍റേ​ടം ഉ​ണ്ടോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു.

എ​ൽ​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ വേ​ണ്ടെ​ന്ന് പ​റ​യു​ന്ന ഫ​ണ്ട് ബി​ജെ​പി എം​എ​ൽ​എ​മാ​രു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്കൂ​ളു​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി ന​ൽ​ക​ണ​മെ​ന്ന് അ​ബ്ദു​ള്ള ക്കു​ട്ടി അ​ഭ്യ​ർ​ത്ഥി​ച്ചു.

ഇ​തു​പോ​ലെ ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി ഉ​ട​നെ കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം. 70 വ​യ​സു ക​ഴി​ഞ്ഞ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് 5 ല​ക്ഷ​ത്തി​ന്‍റെ സൗ​ജ​ന്യ ചി​കി​ത്സ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ മോ​ദി വി​രോ​ധം കൊ​ണ്ട് നി​ഷേ​ധി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നും ഇ​നി​യെ​ങ്കി​ലും മോ​ദി വി​രു​ദ്ധ, കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ തി​രു​ത്താ​ൻ ത​യ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment