കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്ക് പു​തി​യ ക​ർ​മ​പ​ദ്ധ​തി​യു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ്; തി​രു​വ​ന​ന്ത​പു​ര​ത്ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ പൂ​ർ​ണ​മാ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത വ​കു​പ്പ് പ്ര​ത്യേ​ക ക​ർ​മ​പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കു​ന്നു. റോ​ഡു​ക​ളി​ലെ വാ​ഹ​ന​പ്പെ​രു​പ്പം കാ​ര​ണം സാ​ധാ​ര​ണ​ക്കാ​ർ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് ക​ന​ത്ത വെ​ല്ലു​വി​ളി​യാ​യി മാ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നി​ർ​ണാ​യ​ക നീ​ക്കം.

ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​ത്. റോ​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് ഫ​ണ്ട് ബോ​ർ​ഡ്, നാ​റ്റ്‌​പാ​ക്ക്, ട്രാ​ഫി​ക് തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി റോ​ഡു​ക​ളി​ലെ സീ​ബ്ര ലൈ​നു​ക​ളു​ടെ വീ​തി അ​ടി​യ​ന്ത​ര​മാ​യി വ​ർ​ദ്ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ഒ​ന്നി​ല​ധി​കം വ​രി​ക​ളു​ള്ള പ്ര​ധാ​ന പാ​ത​ക​ളി​ൽ റോ​ഡി​ന്റെ മ​ധ്യ​ഭാ​ഗ​ത്താ​യി യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി കാ​ത്തു​നി​ൽ​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കും.

ആ​ദ്യ​ഘ​ട്ടം തി​രു​വ​ന​ന്ത​പു​ര​ത്ത്: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളാ​യ കി​ഴ​ക്കേ​ക്കോ​ട്ട, സ്റ്റാ​ച്യു എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഈ ​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

മ​റ്റ് ഈ ​മാ​തൃ​ക​യു​ടെ വി​ജ​യ​വും പ്രാ​യോ​ഗി​ക​ത​യും വി​ല​യി​രു​ത്തി​യ ശേ​ഷം പ​ദ്ധ​തി കേ​ര​ള​ത്തി​ലെ മ​റ്റ് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പു​തി​യ പ​ദ്ധ​തി​യു​ടെ സ​മ​ഗ്ര​മാ​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​സൈ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി​നെ (നാ​റ്റ്‌​പാ​ക്ക്) ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment