രാമങ്കരി: എസി റോഡിൽ ഇരുവശവും അശാസ്ത്രീയ ഫുട്് പാത്ത് നിർമിച്ചതിനെ തുടർന്ന് പാർക്ക് ചെയ്യാൻ സൗകര്യമില്ലാതെ വലുതും ചെറുതുമായ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാകുന്നു. യാത്രക്കാരുടെയും വാഹനങ്ങളുടെയും വലിയ തിരക്ക് അനുഭവപ്പെടുന്ന മങ്കൊന്പ്, നെടുമുടി, രാമങ്കരി, മാന്പുഴക്കരി, കിടങ്ങറ തുടങ്ങിയ ജംഗ്ഷനുകളിലാണ് നിത്യേന അപകടങ്ങൾ വർധിച്ചുവരുന്നത്.ആലപ്പുഴയിൽനിന്നും ചങ്ങനാശേരിയിലേക്കുള്ള യാത്രാമധ്യേ നിയന്ത്രണംവിട്ട കാർ ഇടിച്ച് രാമങ്കരി ജംഗ്ഷനിലെ ഫുട് പാത്തിന് സമീപം പാർക്ക് ചെയ്യ്തിരുന്ന രണ്ടു ടൂ വീലറുകൾ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തകർന്നതാണ് അവസാനസംഭവം. റോഡിന് നിലവിലുണ്ടായിരുന്ന വീതി നശിപ്പിച്ചുകൊണ്ട് കോടിക്കണക്കിന് രൂപ മുടക്കി പുതിയ ഫുട്പാത്ത് നിർമിച്ച ഘട്ടത്തിൽതന്നെ ഇതിനെതിരേ നാട്ടുകാരുടെ എതിർപ്പ് ശക്തമായിരുന്നു. എന്നാൽ അന്ന് നിർമാണത്തിന്റെ ചുമതല വഹിച്ചിരുന്ന ഊരാളുങ്കൽ കന്പനിയോ കെഎസ്ടിപിയോ ഈ എതിർപ്പ് കണക്കിലെടുക്കുവാൻ തയാറായില്ല.ഇതിന്റെ ഫലമെന്നോണം റോഡിനു മുന്പ് ഉണ്ടായിരുന്ന വീതി മൂന്നിലൊന്ന് ഭാഗം കുറഞ്ഞെന്ന് മാത്രമല്ല, വലിയ…
Read MoreDay: September 11, 2026
ചൂടിന് ഇനി ആശ്വസക്കാലം: സംസ്ഥാനത്ത് ഇന്ന് മഴയെത്തും, നാലു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നും ശനിയാഴ്ചയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ, വരുംമണിക്കൂറിൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദമായി ശക്തിപ്രാപിച്ചു. ഇതിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read Moreകാരുണ്യം ചൊരിഞ്ഞ് പ്രിയദർശിനി; മാതൃകയായി കെഎസ്ആർടിസി ജീവനക്കാർ
കൂത്താട്ടുകുളം: യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ബസ് ജീവനക്കാർ. വൈക്കം ഡിപ്പോയിലെ വൈക്കം – തൊടുപുഴ റൂട്ടിലോടുന്ന പ്രിയദർശിനി വനിതാ സൗജന്യയാത്രാ ബസിലെ ജീവനക്കാരാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ കൃത്യസമയത്ത് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് കൂത്താട്ടുകുളത്ത് നിന്ന് തൊടുപുഴയ്ക്ക് യാത്ര ചെയ്യുകയായിരുന്ന അഞ്ചൽപ്പെട്ടി സ്വദേശിനിക്കാണ് ബസിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് ആംബുലൻസിനോ മറ്റ് വാഹനങ്ങൾക്കോ കാത്തുനിൽക്കാതെ ഡ്രൈവർ വൈക്കം പടിഞ്ഞാറേപുത്തോലയിൽ ഷാജിയും കണ്ടക്ടർ വൈക്കം കൊതവറ പുത്തൻപുരയിൽ ഉഷാകുമാരിയും ചേർന്ന് ബസ്ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യാത്രക്കാരിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയ ശേഷമാണ് ബസ് മറ്റ് യാത്രക്കാരുമായി സർവീസ് തുടർന്നത്.
Read Moreവായയിൽ അർബുദവുമായി കഷ്ടപ്പെട്ട നാളുകൾ: ഒടുവിൽ നരകയാതനയ്ക്കു വിട: ‘നന്ദു’വിനു ദയാവധം
പുത്തൂർ: തൃശൂർ സുവോളജിക്കൽ പാർക്കിൽ അർബുദത്തിന് പരിചരണത്തിലായിരുന്ന ‘നന്ദു’ എന്ന ആണ്കടുവയ്ക്ക് നീണ്ട വേദനയ്ക്കൊടുവിൽ ദയാവധം. വയനാട്ടിൽനിന്നു പിടികൂടി പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച നന്ദുവിനു വായയിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. വിദഗ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും രോഗം മൂർച്ഛിക്കുകയും ഭക്ഷണം കഴിക്കാൻപോലും സാധിക്കാത്ത വിധം ആരോഗ്യനില വഷളാവുകയും ചെയ്തു. രോഗത്തിന്റെ തീവ്രത മൂലം കടുവ അനുഭവിച്ച കടുത്ത വേദന കണക്കിലെടുത്തും ആരോഗ്യനിലയിൽ പുരോഗതിക്ക് സാധ്യതയില്ലെന്ന വെറ്ററിനറി വിദഗ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് ദയാവധം നടപ്പാക്കിയത്. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം, ജഡം സുവോളജിക്കൽ പാർക്ക് വളപ്പിൽ സംസ്കരിച്ചു.
Read More