തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിപാർശയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയം സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് തീരുമാനം.
നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ അന്തിമ നിലപാട് സ്വീകരിക്കേണ്ടതുള്ളൂവെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. കേസുമായി ബന്ധപ്പെട്ട എല്ലാ നിയമസാധ്യതകളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് തിടുക്കപ്പെട്ട് നടപടി ഉണ്ടാകുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്താൽ, ദേശീയതലത്തിൽ ഉൾപ്പെടെ അതിന് വിശദീകരണം നൽകേണ്ട സാഹചര്യമുണ്ടാകുമെന്ന് നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയതായാണ് വിവരം.
അതിനാൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ സമയത്ത് മാത്രമേ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാവൂ എന്ന നിലപാടിലാണ് യോഗം എത്തിയത്.
