ഏ​ഷ്യാ​ക​പ്പ്; പി​സി​ബി ചെ​യ​ർ​മാ​ൻ മൊ​ഹ്സി​ൻ ന​ഖ്‍​വി​യി​ൽ​നി​ന്ന് ട്രോ​ഫി വാ​ങ്ങാ​തെ ഇ​ന്ത്യ​ൻ വ​നി​താ ടീം

ദു​ബാ​യ്: ശ്രീ​ല​ങ്ക​യെ തോ​ൽ​പ്പി​ച്ച് വ​നി​താ ഏ​ഷ്യാ​ക​പ്പ് ഫൈ​ന​ലി​ൽ കി​രീ​ടം ചൂ​ടി​യ​തി​ന് പി​ന്നാ​ലെ ന​ട​ന്ന സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന് ഇ​ന്ത്യ​ൻ വ​നി​താ ടീം. ​ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റും പാ​കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് (പി​സി​ബി) ചെ​യ​ർ​മാ​നു​മാ​യ മൊ​ഹ്സി​ൻ ന​ഖ്‍​വി​യി​ൽ​നി​ന്ന് ട്രോ​ഫി വാ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ചാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ച​ട​ങ്ങി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​ത്.

ഞാ​യ​റാ​ഴ്ച ദു​ബാ​യി​ൽ ന​ട​ന്ന ഏ​ഷ്യാ​ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് പാ​ക് മ​ന്ത്രി കൂ​ടി​യാ​യ മൊ​ഹ്സി​ൻ ന​ഖ്‍​വി​യും എ​ത്തി​യി​രു​ന്നു. ബി​സി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ശു​ക്ല, സെ​ക്ര​ട്ട​റി ദേ​വ​ജി​ത് സാ​യ്കി​യ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ ന​ഖ്‍​വി മ​ത്സ​രം ക​ണ്ട​ത്. ഫൈ​ന​ലി​ൽ ഇ​ന്ത്യ ശ്രീ​ല​ങ്ക​യെ 72 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​നെ​ക്കു​റി​ച്ചും അ​ഭ്യൂ​ഹ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു.

മ​ത്സ​ര​ശേ​ഷം ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ​ല്ലാം ഹെ​ഡ് കോ​ച്ച് അ​മോ​ൾ മു​സും​ദാ​റി​ന് ചു​റ്റു​മെ​ത്തി. തു​ട​ർ​ന്ന് കോ​ച്ച് ടീ​മം​ഗ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു. ഇ​തി​നു പി​ന്നാ​ലെ ബി​സി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും എ​ത്തി താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ഇ​വ​ർ​ക്ക് മെ​ഡ​ലു​ക​ൾ കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തേ​സ​മ​യം സ്റ്റേ​ഡി​യ​ത്തി​ൽ സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും ആ​രം​ഭി​ച്ചി​രു​ന്നു.

മൊ​ഹ്സി​ൻ ന​ഖ്‍​വി​യ​ട​ക്ക​മു​ള്ള​വ​ർ സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​നാ​യി വേ​ദി​യി​ലെ​ത്തി. റ​ണ്ണേ​ഴ്സ് അ​പ്പാ​യ ശ്രീ​ല​ങ്ക​ൻ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ ച​മാ​രി അ​ട്ട​പ്പ​ട്ടു​വി​ന് ന​ഖ്‍​വി ചെ​ക്ക് സ​മ്മാ​നി​ച്ചു. തു​ട​ർ​ന്ന് ശ്രീ​ല​ങ്ക​ൻ ക്യാ​പ്റ്റ​ൻ അ​വ​താ​ര​ക​നു​മാ​യി സം​സാ​രി​ച്ച് ക​ഴി​ഞ്ഞ​തോ​ടെ സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങ് അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങ് അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ മൊ​ഹ്സി​ൻ ന​ഖ്‍​വി സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന് മ​ട​ങ്ങി. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ൽ ഏ​ഷ്യാ​ക​പ്പ് ട്രോ​ഫി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്.

2025ൽ ​പു​രു​ഷ ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റി​ൽ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ൻ ടീ​മും ന​ഖ്‍​വി​യി​ൽ​നി​ന്ന് ട്രോ​ഫി വാ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ചി​രു​ന്നു. ന​ഖ്‍​വി​ക്ക് പ​ക​രം എ​മി​റേ​റ്റ്സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഭാ​ര​വാ​ഹി ട്രോ​ഫി സ​മ്മാ​നി​ക്ക​ണ​മെ​ന്നും ന​ഖ്‍​വി​യി​ൽ​നി​ന്ന് ട്രോ​ഫി വാ​ങ്ങി​ല്ലെ​ന്നു​മാ​ണ് ഇ​ന്ത്യ​ൻ ടീം ​അ​ന്ന് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഈ ​അ​ഭ്യ​ർ​ഥ​ന ന​ഖ്‍​വി അം​ഗീ​ക​രി​ച്ചി​ല്ല. ഇ​തോ​ടെ ട്രോ​ഫി വാ​ങ്ങി​ല്ലെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത് ഇ​ന്ത്യ​ൻ ടീ​മും മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment