തിരുവനന്തപുരം: വിളപ്പിൽശാലയിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച 105 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആര്യനാട് സ്വദേശിയായ ആരോമൽ (21) ആണ് അറസ്റ്റിലായയത്. എക്സൈസാണ് ആരോമലിനെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തത്. നെടുമങ്ങാട്, ആര്യനാട്, മലയിൻകീഴ് തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ആരോമലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്ന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റെജിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ആർ.എസ്. രഞ്ജിത്, കെ. അജയൻ, എം. വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.വി. വിനോദ്, ആരോമൽ രാജൻ, അക്ഷയ് അനിൽ ശ്രീ, ഗോകുൽ, ഹരിപ്രസാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിത മോഹൻ,…
Read MoreDay: September 23, 2026
തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിൽ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി, മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു; പരാതിയുമായി ബന്ധുക്കൾ
ചങ്ങനാശേരി: കൈയിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി. വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ലാ പൊലിസിൽ പരാതി നൽകി. ഈ മാസം 16നാണ് കൈയിലെ കൊഴുപ്പ് നീക്കുന്നതിന് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിദ്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി മരിച്ചു. എന്നാൽ, ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനാലാണ് ആരോഗ്യസ്ഥിതി ഗുരുതരമായതെന്നും സ്വകാര്യ ക്ലിനിക് അധികൃതർ പറഞ്ഞു. എസ്.സന്തോഷാണ് വിദ്യയുടെ ഭർത്താവ്. മക്കൾ: സിദ്ധാർഥ്, സംഗീത്.
Read Moreകരിമ്പുലി ജനവാസമേഖലയിൽ; പത്തനംതിട്ട കലഞ്ഞൂരിൽ ക്യാമറ സ്ഥാപിച്ച് വനംവകുപ്പ്, ഭീതിയിൽ നാട്ടുകാർ
പത്തനംതിട്ട: കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട എലിക്കോട് ഇരുക്കുഴി ഭാഗത്തെ ജനവാസമേഖലയ്ക്ക് സമീപത്താണ് കരിമ്പുലിയെ കണ്ടത്.ചൊവ്വാഴ്ച രണ്ടു തവണയായിട്ടാണ് നാട്ടുകാർ കരിമ്പുലിയെ ഈ പ്രദേശത്ത് കണ്ടത്. രാവിലെ റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ് ആദ്യം കരിമ്പുലിയെ കാണുന്നത്. പിന്നീട് വൈകീട്ട് അഞ്ചോടെപ്രദേശവാസികളായ നാട്ടുകാരും ഈ പ്രദേശത്ത് കരിമ്പുലിയെ കണ്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഒമ്പതാം വാർഡ് മെമ്പർ പ്രസന്നകുമാരി വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. തുടർന്ന് വനംവകുപ്പ് പ്രദേശത്ത് കരിമ്പുലിയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
Read More