യുഎസ് സൈനിക സമ്മർദം അവസാനിപ്പിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ഹോർമുസ് തുറക്കാം; ന്യൂയോർക്കിലെ യുഎൻ സമ്മേളനത്തിനിടെ ചർച്ചയാകാമെന്നും ഇറാൻ

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക സൈ​നി​ക സ​മ്മ​ർ​ദം അ​വ​സാ​നി​പ്പി​ച്ച് നാ​വി​ക ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ചാ​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​മെ​ന്ന് ഇ​റാ​ൻ. മു​തി​ർ​ന്ന ഇ​റേ​നി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​തെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​റാ​നു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ പ​രി​ഹ​രി​ക്കാ​ൻ അ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് അ​മേ​രി​ക്ക ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം. തു​ട​ർ​ന്ന് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​മ​യ​ക്ര​മം നി​ശ്ച​യി​ക്ക​ണ​മെ​ന്നും ഇ​റേ​നി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ ഇ​റാ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 16ന് ​മ​ധ്യ​സ്ഥ​ർ വ​ഴി അ​മേ​രി​ക്ക​യ്ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ന്യൂ​യോ​ർ​ക്കി​ലെ യു​എ​ൻ പൊ​തു​സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ മ​ധ്യ​സ്ഥ​ർ മു​ഖാ​ന്തി​രം ഇ​റാ​നും അ​മേ​രി​ക്ക​യ്ക്കും ച​ർ​ച്ച ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് ഉ​ദ്യോ​ഗ​സ​ന്ഥ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ന്യൂ​യോ​ർ​ക്കി​ലെ യു​എ​ൻ പൊ​തു​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​യ​ച്ച ഇ​റാ​ൻ പ്ര​തി​നി​ധി സം​ഘ​ത്തി​ന് അ​മേ​രി​ക്ക​യു​മാ​യു​ള്ള ന​യ​ത​ന്ത്ര​ച​ർ​ച്ച​ക​ളി​ൽ തീ​രു​മാ​നം എ​ടു​ക്കാ​ൻ അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പ​സെ​ഷ്കി​യാ​ൻ യു​എ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​ല്ലെ​ന്നാ​ണ് അ​റി​യി​പ്പ്.

Related posts

Leave a Comment