തിരുവനന്തപുരം: ജീവിതാന്ത്യം വരെ ബിജെപിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകയായി തുടരുമെന്ന് തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലറും മുന്‍ഡിജിപിയുമായ ആര് ശ്രീലേഖ. അതേസമയം, ദേശീയ വനിതാ കമ്മിഷൻ ആക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന വാർത്ത ശ്രീലേഖ തള്ളി. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിശദീകരണം. താൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തന്നെ മോശമാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ബിജെപി അംഗത്വം എടുത്തത് മുതൽ മാധ്യമങ്ങൾ ചൊറിയുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇത് ഒരുപാട് നേരിട്ടു. താൻ കൂടി ഉൾപ്പെട്ട സമിതിയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്. താനൊരു മോദി ഭക്തയാണെന്നും മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും ശ്രീലേഖ വിശദീകരിച്ചു. മരിക്കുംവരെ ബിജെപിയിൽ തുടരും. കോൺഗ്രസിലേക്ക് പോകും എന്നത് അസംബന്ധമാണെന്നും അവർ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. കൗൺസിലർ എന്ന നിലയിൽ വലിയ സമ്മർദത്തിലൂടെയാണ് പോയിരുന്നത്. ഞായറാഴ്ച പോലും വിശ്രമം ഉണ്ടായിരുന്നില്ല. ഒരു പരിധി കഴിയുമ്പോൾ നമ്മൾക്കിത് പറ്റില്ലെന്നു…
Read MoreDay: October 11, 2026
‘സീസൺ 2’ന് ഒരുങ്ങി അഭ്നവ് ബിഷ്ടും കൂട്ടുകാരും; ജന്തർ മന്തറിൽ വീണ്ടും ഒത്തുചേർന്ന് വൈറൽ താരങ്ങൾ!
ജൂലൈ മാസത്തിലെ സിജെപി പ്രക്ഷോഭങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട യുവമുഖങ്ങൾ വീണ്ടും ഒന്നിക്കുന്നു. ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പുതിയ പ്രക്ഷോഭത്തിന് മുന്നോടിയായി അഭ്നവ് ബിഷ്ട് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മുഹമ്മദ് ഷാൻ, നിഖിൽ വർമ എന്നിവരോടൊപ്പമുള്ള പുതിയ വീഡിയോ പങ്കുവെച്ചു. “സീസൺ 2 ന് തയ്യാറാണോ” എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ നടന്ന നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള സമരത്തിനിടയിൽ, പ്രശസ്തമായ ‘ആജ് റുസ്വ തേരി ഗലിയോം മേം’ എന്ന ഗാനത്തിനൊപ്പം ഇവർ ചെയ്ത റീലുകൾ വലിയ രീതിയിൽ വൈറലായിരുന്നു. ഇത് അഭ്നവ് ബിഷ്ടിന്റെ ഫോളോവേഴ്സ് എണ്ണം ലക്ഷക്കണക്കിന് വർധിപ്പിക്കാൻ ഇടയാക്കിയിരുന്നു. പുതിയ വീഡിയോയിലും ഇതേ ഗാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, വോട്ടർ പട്ടികയിലെ വിവാദപരമായ തിരുത്തലുകൾക്കെതിരെയും സിജെപി ഒക്ടോബർ…
Read Moreഡൽഹിയിൽ സമരം ചെയ്യുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കാപട്യം അവസാനിപ്പിച്ച് അധികാരമൊഴിയണം: സാബു എം. ജേക്കബ്
കൊച്ചി: ഡൽഹിയിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആത്മാർഥതയുണ്ടെങ്കിൽ കേരള സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറോട് സംയുക്തമായി ശിപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വന്റി 20 സംസ്ഥാന അധ്യക്ഷൻ സാബു എം. ജേക്കബ്. എസ്ഐആർ നടപടികൾ വ്യാജമാണെന്ന് കരുതുന്ന ഇരുവരും അധികാരക്കസേരയിൽ ഒരു നിമിഷം പോലും തുടരാൻ അർഹരല്ലെന്നും, ധൈര്യമുണ്ടെങ്കിൽ ജനവിധി തേടാൻ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാൻ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ എസ്ഐആർ നല്ലതാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ അത് മോശമാണെന്നുമുള്ള നിലപാട് തികഞ്ഞ കാപട്യവും ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകവുമാണ്. കേരളത്തിലെ മുൻ ചീഫ് ഇലക്ടറൽ ഓഫിസർ രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പശ്ചാത്തലമുള്ള ഒരു മുഖ്യമന്ത്രിക്ക് എന്തു ധാർമികതയുടെ പുറത്താണ് ഡൽഹിയിൽ ചെന്ന് സമരം നടത്താൻ സാധിക്കുന്നതെന്നും സാബു എം. ജേക്കബ് ചോദിച്ചു.…
Read Moreഎസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ച സംഭവം: പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്
പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി എസ്എഫ്ഐ നേതാക്കളെ മർദിച്ച സംഭവത്തിൽ പാലക്കാട് മുൻ എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പൊലിസ്. രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരടങ്ങുന്ന സംഘമാണ് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചത്. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. സംഘം ഇടിവളകൊണ്ട് ഇടിക്കുകയും കമ്പ് കൊണ്ടടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും ആരോപിക്കുന്നു. ഏഴംകുളത്ത് തുടങ്ങി അടൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്ന സംഘർഷത്തിൽ അടൂർ പൊലിസ് ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്
Read More