ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും കാ​പ​ട്യം അ​വ​സാ​നി​പ്പി​ച്ച് അ​ധി​കാ​ര​മൊ​ഴി​യ​ണം: സാ​ബു എം. ​ജേ​ക്ക​ബ്

കൊ​ച്ചി: ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ കേ​ര​ള സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ടാ​ൻ ഗ​വ​ർ​ണ​റോ​ട് സം​യു​ക്ത​മാ​യി ശി​പാ​ർ​ശ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ട്വ​ന്‍റി 20 സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ബു എം. ​ജേ​ക്ക​ബ്.

എ​സ്‌​ഐ​ആ​ർ ന​ട​പ​ടി​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ക​രു​തു​ന്ന ഇ​രു​വ​രും അ​ധി​കാ​ര​ക്ക​സേ​ര​യി​ൽ ഒ​രു നി​മി​ഷം പോ​ലും തു​ട​രാ​ൻ അ​ർ​ഹ​ര​ല്ലെ​ന്നും, ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ജ​ന​വി​ധി തേ​ടാ​ൻ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ൽ എ​സ്‌​ഐ​ആ​ർ ന​ല്ല​താ​ണെ​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ത് മോ​ശ​മാ​ണെ​ന്നു​മു​ള്ള നി​ല​പാ​ട് തി​ക​ഞ്ഞ കാ​പ​ട്യ​വും ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള നാ​ട​ക​വു​മാ​ണ്.

കേ​ര​ള​ത്തി​ലെ മു​ൻ ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​ർ ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​റെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ത​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ശ്ചാ​ത്ത​ല​മു​ള്ള ഒ​രു മു​ഖ്യ​മ​ന്ത്രി​ക്ക് എ​ന്തു ധാ​ർ​മി​ക​ത​യു​ടെ പു​റ​ത്താ​ണ് ഡ​ൽ​ഹി​യി​ൽ ചെ​ന്ന് സ​മ​രം ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന​തെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് ചോ​ദി​ച്ചു.

ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​നും വി.​ഡി. സ​തീ​ശ​നും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ളെ​പ്പോ​ലെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ​തു​പോ​ലെ, കേ​ര​ള​ത്തി​ലും എ​സ്‌​ഐ​ആ​റി​നെ​തി​രെ ഒ​രു​മി​ച്ച് സ​മ​ര​ത്തി​നി​റ​ങ്ങാ​ൻ ഇ​രു​വ​രും ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

Related posts

Leave a Comment