എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദ്ദി​ച്ച സം​ഭ​വം: പാ​ല​ക്കാ​ട് മു​ൻ എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ കേ​സ്

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി എ​സ്എ​ഫ്‌​ഐ നേ​താ​ക്ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് മു​ൻ എം​എ​ൽ‌​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലി​സ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഘം ഇ​ടി​വ​ള​കൊ​ണ്ട് ഇ​ടി​ക്കു​ക​യും ക​മ്പ് കൊ​ണ്ട​ടി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്തു​വെ​ന്നും ആ​രോ​പി​ക്കു​ന്നു.

ഏ​ഴം​കു​ള​ത്ത് തു​ട​ങ്ങി അ​ടൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്ന സം​ഘ​ർ​ഷ​ത്തി​ൽ അ​ടൂ​ർ പൊ​ലി​സ് ആ​കെ മൂ​ന്ന് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്

Related posts

Leave a Comment