സ്കൂ​ളി​ലേ​ക്ക് പോ​യ ഒ​ൻ​പ​തു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു: പ്ര​തി​ക്ക് 16 വ​ര്‍​ഷ​വും ഒ​രു മാ​സ​വും ക​ഠി​ന​ത​ട​വും 35,000 രൂ​പ പി​ഴ​യും

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷവും ഒരു മാസവും കഠിനതടവും 35,000 രൂപ പിഴയും വിധിച്ച് കോടതി. നാദാപുരം പോക്‌സോ കോടതി ജഡ്ജ് ദേവന്‍ കെ. മേനോന്‍റേതാണ് ശിക്ഷാവിധി. ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് സ്വദേശി പൊക്കിട്ടാരി മീത്തല്‍ രതീഷിനെയാണ് ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന ഒന്‍പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിറ്റേദിവസവും കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ പറയുന്നു. എടച്ചേരി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 11 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

Read More

മ​ദ്യ​പി​ക്കാ​ൻ പ​ണം കൊ​ടു​ത്തി​ല്ല, മ​ക​ൻ അ​മ്മ​യെ ച​വി​ട്ടി​ക്കൊ​ന്നു

കൊ​ച്ചി: മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​മ്മ​യെ ച​വി​ട്ടി​ക്കൊ​ന്നു. ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​മ​രാ​വ​തി വി​ശാ​ലാ​ശി-​പ​റ​മ്പി​ൽ താ​മ​സി​ക്കു​ന്ന ല​ക്ഷ്മി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ ക​ണ്ണ​നെ പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്തു. മ​ദ്യ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ത് ന​ൽ​കാ​ൻ ല​ക്ഷ്മി ത​യാ​റാ​യി​ല്ല. അ​തി​നെ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റെ ഉ​ണ്ടാ​യി. രോ​ഷം അ​ട​ക്കാ​നാ​കാ​തെ ക​ണ്ണ​ൻ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം മ​ദ്യ​പി​ച്ച് വ​ന്ന ക​ണ്ണ​ൻ അ​മ്മ​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​തി സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കാ​ൻ വേ​ണ്ടി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും കൊ​ടു​ക്കാ​തി​രി​ക്കു​മ്പോ​ൾ അ​മ്മ​യെ മ​ർ​ദി​ക്കാ​റു​ണ്ടെ​ന്നു​മാ​ണ് വി​വ​രം.

Read More