കൊച്ചി: മദ്യലഹരിയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു. ഫോർട്ട് കൊച്ചിയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. അമരാവതി വിശാലാശി-പറമ്പിൽ താമസിക്കുന്ന ലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ കണ്ണനെ പൊലിസ് അറസ്റ്റുചെയ്തു.
മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ ലക്ഷ്മി തയാറായില്ല. അതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റെ ഉണ്ടായി. രോഷം അടക്കാനാകാതെ കണ്ണൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. തുടർന്ന് വൈകുന്നേരം മദ്യപിച്ച് വന്ന കണ്ണൻ അമ്മയെ മർദിക്കുകയായിരുന്നു. ലക്ഷ്മിയുടെ മൃതദേഹം എറണാകുളം ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതി സ്ഥിരമായി മദ്യപിക്കാൻ വേണ്ടി പണം ആവശ്യപ്പെടുകയും കൊടുക്കാതിരിക്കുമ്പോൾ അമ്മയെ മർദിക്കാറുണ്ടെന്നുമാണ് വിവരം.
