രാ​ത്രി മു​ഴു​വ​ൻ ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് എ​ടി​എം ത​ക​ർ​ത്തു; പ​ക്ഷേ ക​ള്ള​ന് ഒ​രു രൂ​പ​പോ​ലും കി​ട്ടി​യി​ല്ല, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബി​ഹാ​റി​ലെ സു​പോ​ൾ ജി​ല്ല​യി​ലു​ള്ള പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് എ​ടി​എം രാ​ത്രി മു​ഴു​വ​ൻ ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടും ഒ​രു രൂ​പ പോ​ലും ക​വ​രാ​നാ​കാ​തെ മ​ട​ങ്ങി​യ ക​ള്ള​നെ പോ​ലീ​സ് പി​ടി​കൂ​ടി. എ​ടി​എ​മ്മി‌​ന്‍റെ ഷ​ട്ട​റും കീ​പാ​ഡും കാ​ഷ് ഡി​സ്പെ​ൻ​സ​ർ ഭാ​ഗ​വും ത​ക​ർ​ത്തു​വെ​ങ്കി​ലും പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന കാ​ഷ് ബോ​ക്സ് തു​റ​ക്കാ​ൻ പ്ര​തി​ക്ക് സാ​ധി​ച്ചി​ല്ല.

രാ​ഘോ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സി​മ്രാ​ഹി ബ​സാ​റി​ലാ​ണ് സം​ഭ​വം. എ​ടി​എ​മ്മി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത ത​ക്കം നോ​ക്കി​യാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ പ്ര​തി അ​ക​ത്തു​ക​ട​ന്ന​ത്. തു​ട​ർ​ന്ന് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് മെ​ഷീ​ൻ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ​ണം സൂ​ക്ഷി​ച്ച അ​റ ത​ക​ർ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഇ​യാ​ൾ വെ​റും​കൈ​യോ​ടെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

രാ​വി​ലെ എ​ടി​എം കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യാ​യ കു​ന്ദ​ൻ സാ​ഹാ​ണ് വാ​തി​ൽ ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹം രാ​ഘോ​പൂ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് എ​ടി​എം മെ​ഷീ​ന്‍റെ ഭാ​ഗ​ങ്ങ​ൾ ചി​ത​റി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

എ​ടി​എ​മ്മി​ന് പു​റ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി ക്യാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ് പ്ര​തി​യു​ടെ മു​ഖം വ്യ​ക്ത​മാ​യി തി​രി​ച്ച​റി​യു​ക​യും തു​ട​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ​ണം ക​വ​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എ​ടി​എം ത​ക​ർ​ത്ത​തെ​ന്ന് ബി​ർ​പൂ​ർ എ​സ്ഡി​പി​ഒ പ​വ​ൻ കു​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

കെ​ട്ടി​ട ഉ​ട​മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

 

Related posts

Leave a Comment