22 വ​യ​സു​ള്ള അ​ധ്യാ​പി​ക​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി പ്രി​ന്‍​സി​പ്പ​ല്‍ ! പ​രാ​തി ന​ല്‍​കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്റ​ര്‍​നെ​റ്റി​ല്‍ പ്ര​ച​രി​പ്പി​ച്ചു…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ന്‍​പു​രി​ല്‍ 22 വ​യ​സ്സു​കാ​രി​യാ​യ അ​ധ്യാ​പി​ക​യെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്രി​ന്‍​സി​പ്പ​ല്‍.

യു​വ​തി​യു​ടെ കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. എ​ന്നാ​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്റ​ര്‍​നെ​റ്റി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച​താ​യും യു​വ​തി​യെ വീ​ട്ടി​ല്‍ നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​താ​യും അ​തി​ജീ​വി​ത​യു​ടെ കു​ടും​ബം പ​റ​യു​ന്നു.

യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്റെ പ​രാ​തി​യി​ല്‍ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ക​യാ​ണ്.

ര​ണ്ട് മാ​സം മു​ന്‍​പ് സ്‌​കൂ​ളി​ലെ ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ച് വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി​യു​ടെ പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

മ​യ​ക്കു​മ​രു​ന്ന് ക​ല​ര്‍​ത്തി​യ പാ​നീ​യം ന​ല്‍​കി​യ​തി​നു ശേ​ഷം അ​ബോ​ധാ​വ​സ്ഥ​യി​ല്‍ യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

തു​ട​ര്‍​ന്ന് ഈ ​കാ​ര്യം പ​റ​ഞ്ഞ് പ​ല​ത​വ​ണ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഹോ​ട്ട​ല്‍​മു​റി​ക​ളി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു. ജൂ​ലൈ 26നാ​ണ് അ​ധ്യാ​പി​ക വി​വ​രം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കു​ന്ന​ത്.

തു​ട​ര്‍​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു. പ​രാ​തി ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ ഇ​യാ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വി​ട്ടു.

ഇ​തി​നു പി​ന്നാ​ലെ യു​വ​തി​യെ വീ​ട്ടി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

ഷാ​ജ​ഹാ​ന്‍​പു​രി​ലെ ഹോ​ട്ട​ലി​ല്‍ വ​ച്ചാ​ണ് പ്ര​തി പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തെ​ന്ന് എ​സ്പി സ​ഞ്ജീ​വ് വാ​ജ്പേ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​ജീ​വി​ത​യു​ടെ കു​ടും​ബം ക​ഴി​ഞ്ഞ ദി​വ​സം യു​പി ധ​ന​മ​ന്ത്രി സു​രേ​ഷ് ഖ​ന്ന​യെ നേ​രി​ല്‍ ക​ണ്ട് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം യു​വ​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി നാ​ല് സം​ഘം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച​താ​യും എ​സ്പി സ​ഞ്ജീ​വ് വാ​ജ്പേ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment