ഊട്ടറ അയ്യപ്പക്ഷേത്രത്തിലെ സ്‌ഫോടനം ഗ്യാസ് ചോര്‍ച്ച മൂലമെന്ന് വിദഗ്ധസംഘം

PKD-TEMPLEകൊല്ലങ്കോട്:  കഴിഞ്ഞ ദിവസം ഊട്ടറ അയ്യപ്പന്‍ ക്ഷേത്രത്തിലെ തിടപ്പള്ളിയിലുണ്ടായ സ്‌ഫോടനം പാചകവാതക സിലിണ്ടറില്‍ നിന്നു ള്ള ഗ്യാസ് ചോര്‍ച്ചമൂലമെന്ന് ഫോറ ന്‍സിക് വിദഗ്ധരുടെ വിലയിരുത്തല്‍. വ്യാഴാഴ്ച രാവിലെ എട്ടേമുക്കാ ലോടെയാണ് സ്‌ഫോടനമുണ്ടായത്.  സ്‌ഫോടനത്തില്‍ തിടപ്പള്ളിവാതില്‍ തകരുകയും ഭിത്തികളില്‍ വിള്ളലു ണ്ടാകുകയും ചെയ്തു.

ഉഗ്രശബ്‌ത്തോടുകൂടിയാണ്  സ്‌ഫോടനം നടന്നതെന്ന് ക്ഷേത്രം ജീവനക്കാര്‍ പറഞ്ഞു.ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ തൃശ്ശൂര്‍ ജില്ലാ െ്രെകം റിക്കോര്‍ഡ്‌സ് ബ്യൂറോയിലെയും ഫോറസിക് സയന്‍സ് ലബോറട്ടറിയിലെയും വിദഗ്ദരാണ് സ്ഥലം പരിശോധന നടത്തിയത്.  ഡോ. പി.കെ.അനീഷ്, അസ്സി. ശിവദാസ് എന്നിവരുടെ നേതൃത്വ ത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പാചകത്തിനായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ട റില്‍നിന്നുള്ള വാതക ചോര്‍ച്ചയാ കാം സ്‌ഫോട നത്തിന് കാരണ മെന്നാണ് വിലയി രുത്തല്‍.

വായുസ ഞ്ചാരമില്ലാത്ത മുറിയില്‍ വാതില ടച്ചപ്പോഴുണ്ടായ വായുമര്‍ദ്ദത്തിന്റെ രാസപ്രവര്‍ത്തന ഫലമായി രൂപം കൊണ്ട വായുഗോളം ബലം കുറഞ്ഞ ഭാഗത്തേക്കുള്ള തള്ളിക്ക യറ്റമാണ്  സ്‌ഫോട നത്തിന്റെ കാരണമെന്നാണ് അഭിപ്രായപ്പെ ടുന്നത്. പരിശോധന സംഘത്തോ ടൊപ്പം സി.ഐ എന്‍. എസ്.സലീഷ്, എസ്.ഐ എ.വേ ണു ഗോപാല്‍ ,സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ ചന്ദ്രന്‍ എന്നിവരു മുണ്ടായിരുന്നു.

Related posts