പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ 28 കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണം: അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കണമെന്ന് പോ​ലീ​സ് മേ​ധാ​വി

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ 28 കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശം. തൃ​ശൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി. ടി. ​നാ​രാ​യ​ണ​നോ​ടാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ​ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നാ​ണ് ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശം.

വാ​ള​യാ​റി​ല്‍ ഉ​ള്‍​പ്പെ​ടെ ക​ഴി​ഞ്ഞ എ​ട്ടു​വ​ര്‍​ഷ​ക്കാ​ല​ത്തി​നി​ടെ 28 കു​ട്ടി​ക​ള്‍ ദൂ​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ടു​വെ​ന്നും ഇ​തേ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കാ​ട്ടി ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഈ ​നി​വേ​ദ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു.ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​ക്കാ​ല​മാ​യി കാ​ണാ​താ​യ കു​ട്ടി​ക​ളെ​ക്കു​റി​ച്ചും ഈ ​ഘ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment