നെ​ന്മാ​റ​യി​ൽ ന​ടീ​ൽ​ഉ​ത്സ​വം: വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ നെ​ൽ​കൃ​ഷി​ക്കു തു​ട​ക്കം

നെ​ന്മാ​റ: നെ​ന്മാ​റ കൃ​ഷി​ഭ​വ​ന്‍റേ​യും ഗ​വ. ഗേ​ൾ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗം ക​തി​ർ കാ​ർ​ഷി​ക ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ക്കോ​ട്ടു​പാ​ടം പാ​ട​ശേ​ഖ​ര സ​മി​തി​യി​ൽ ന​ടീ​ൽ​ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളി​ൽ കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യം വ​ള​ർ​ത്തു​ക​യും പു​തി​യ ത​ല​മു​റ​യെ പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ന​ടീ​ൽ ഉ​ത്സ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​വേ​ശ​പൂ​ർ​വം പ​ങ്കെ​ടു​ത്തു. കൃ​ഷി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു.

ന​ടീ​ൽ​ഉ​ത്സ​വം നെ​ന്മാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​സി.​സി. സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ബി​ത ജ​യ​ൻ, കെ.​ജി. എ​ൽ​ദോ, എം.​ആ​ർ. നാ​രാ​യ​ണ​ൻ, സൗ​മ്യ വി​ജ​യ്, ഗോ​കു​ൽ​ദാ​സ്, കൃ​ഷി​ഓ​ഫീ​സ​ർ എ​സ്. കൃ​ഷ്ണ, പ്രി​ൻ​സി​പ്പ​ൽ പി. ​കേ​ശ​വ​പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ സി. ​സ​ന്തോ​ഷ്, ര​ശ്മി കൃ​ഷ്ണ​ൻ, എം. ​രാ​മ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment