വേനല്‍ച്ചൂട്: കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധിത അവധി

pkd-sunകോഴിക്കോട്: ജില്ലയില്‍ വേനല്‍ കനത്ത പശ്ചാത്തലത്തില്‍ സൂര്യാഘാതത്തിനും മറ്റു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ മേയ് എട്ടുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാതൊരു കാരണവശാലും തുറന്നുപ്രവര്‍ത്തിക്കുവാനോ സ്‌പെഷല്‍ ക്ലാസ്സുകളോ ട്യൂഷന്‍ ക്ലാസ്സുകളോ മറ്റോ സംഘടിപ്പിക്കുവാനോ   പാടുള്ളതല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

എട്ടിനുശേഷം ക്ലാസ്സുകള്‍ നടത്തുന്ന കാര്യത്തില്‍ അന്നത്തെ സാഹചര്യം വിലയിരുത്തി തീരുമാനമറിയിക്കും. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായനടപടി സ്വീകരിക്കുന്നതാണ്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊരിവെയിലത്തും ക്ലാസ്സുകള്‍ക്കും മറ്റുമായി കുട്ടികള്‍ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ 0495-2371400 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Related posts