നടി മഞ്ജിമയ്ക്ക് തമിഴില്‍ തിരക്കേറുകയാണ്. ഗൗതം മേനോന്‍ ചിത്രത്തിനു ശേഷം അടുത്തതായി മഞ്ജിമയെ തേടിയെത്തിയിരിക്കുന്നത് വിജയ് സേതുപതിയുടെ നായികയാകാനുള്ള ക്ഷണമാണ്. കോ, അയന്‍, അനേഗന്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ പ്രമുഖ സംവിധായകനും കാമറാമാനുമായ കെ.വി.ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രം നിര്‍മിക്കുന്നത് എജിഎസ് എന്റര്‍ടെയിന്‍മെന്റാണ്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. മഞ്ജിമയെ തേടി തുടരെ തുടരെ അവസരങ്ങളാണ് തമിഴില്‍ എത്തിക്കൊണ്ടിരിക്കുന്നത്.