തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകൾ അഴിഞ്ഞാടുകയാണെന്ന പി.സി. ജോർജിന്റെ പരാമർശത്തിനെതിരേ നിയമസഭയിൽ വനിതാ എംഎൽഎമാരുടെ പ്രതിഷേധം. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരേ ഇ.എസ്. ബിജിമോളുടെ നേതൃത്വത്തില്‍ വനിതാ എംഎല്‍എമാര്‍ രംഗത്തെത്തി.
ആംഗൻവാടികളിലെ ആശവര്‍ക്കമാരുടെ വേതനവര്‍ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പി.സി. ജോര്‍ജിന്റെ വിവാദ പരാമര്‍ശമുണ്ടായത്.
രാജ്യത്ത് സ്ത്രീകൾ അഴിഞ്ഞാടുകയാണ്. ഇതിനെതിരേ നിയമം കൊണ്ടുവരണം. രാജ്യത്ത് പുരുഷന്മാര്ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും നിയമങ്ങളെല്ലാം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിലാണെന്നും പി.സി. ജോർജ് പറഞ്ഞു.
