വടക്കഞ്ചേരി: ആറുവരിപ്പാത റോഡുവികസനത്തിന്റെ ഭാഗമായി വടക്കഞ്ചേരി തങ്കം ജംഗ്ഷനില്‍ ഫ്ളൈ ഓവറിന്റെ പില്ലറുകള്‍ക്കായി കിണര്‍പോലെ കുഴിച്ചിട്ടുള്ള ഭീമാകാരമായ കുഴികളുടെ അപകട സാധ്യതയെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ഇരുപതടി താഴ്ചയിലും 15 അടി ചതുരത്തിലുമാണ് രണ്ടു ഡസനോളം കുഴികള്‍ ദേശീയപാതയോടു ചേര്‍ന്നു കുഴിച്ചിട്ടുള്ളത്. അപകട സാധ്യതാ മുന്നറിയിപ്പു നല്കുന്ന ബോര്‍ഡുകളോ മറ്റു മതിയായ സംരക്ഷണ സംവിധാനമോ ഒരുക്കാതെയാണ് പില്ലര്‍ കുഴികള്‍ തുറന്നുകിടക്കുന്നത്.
വാഹനങ്ങള്‍ പോകുന്ന ഭാഗം ഇടിഞ്ഞു താണു ഏതുസമയവും വന്‍ദുരന്തം സംഭവിക്കാമെന്ന സ്ഥിതിയാണ് തങ്കം കവലയിലുള്ളത്. അപകട സാധ്യതയെക്കുറിച്ച് കഴിഞ്ഞ 29ന് ദീപികയില്‍ പടം സഹിതം പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് ഇടപെട്ടിട്ടുള്ളത്. ആഴ്ചകള്‍ക്കുമുമ്പ് കുഴിയില്‍ ബൈക്ക് ഇടിച്ചിറങ്ങിയിരുന്നു. എന്നാല്‍ ഭാഗ്യത്തിനാണ് അപകടം ഒഴിവായത്. വാര്‍പ്പു കഴിഞ്ഞ കുഴികള്‍ മൂടി അപകടം ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്. അതല്ലെങ്കില്‍ മുന്നറിയിപ്പു ബോര്‍ഡുകളും സംരക്ഷണവേലിയും സ്ഥാപിക്കണം.