ഇതോ ദൈവത്തിന്റെ സ്വന്തം നാട്? ഭര്‍ത്താവിന് മുന്നില്‍ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍; സംഭവം ഇന്നലെ രാത്രി നഗരമധ്യത്തില്‍

rapeതൃശൂര്‍: നഗരമധ്യത്തില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം നടന്നുവന്നിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പേറെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. പെയിന്റിംഗ് തൊഴിലാളികളായ മൈലിപ്പാടം സ്വദേശി ഡേവിസ്, ലാലൂര്‍ സ്വദേശി ബാബു എന്നിവരെയാണ് ഈസ്റ്റ് എസ്‌ഐ പി.ലാല്‍കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ രാത്രി ഒമ്പതരയോടെ മൈലിപ്പാടത്തുവച്ചാണ് സംഭവം.

വടകര സ്വദേശികളായ ദമ്പതികള്‍ ബന്ധു വീട്ടിലെത്തിയതായിരുന്നു. രാത്രി ഒമ്പതോടെ ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തി അവിടെ നിന്ന് നടന്നു വരുമ്പോഴാണ് ഇവര്‍ അശ്ലീലചുവയില്‍ സംസാരിക്കുകയും യുവതിയെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനെ യുവാക്കള്‍ മര്‍ദ്ദിച്ചതിനുശേഷമാണ് യുവതിയെ കടന്നു പിടിക്കുകയും ഷാള്‍ കഴുത്തിലിട്ട് മുറുക്കി മതിലിനോട് ചേര്‍ത്ത് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

യുവതിയും കുട്ടിയും ഉറക്കെ കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി ഇവരെ പിടിച്ചു. ഭര്‍ത്താവ് ഇതിനിടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. വിവരമറിഞ്ഞ് പോലീസെത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനും ദമ്പതികളെ ആക്രമിച്ചതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

നഗരമധ്യത്തില്‍ രാത്രി ഏറെ വൈകുന്നതിനുമുമ്പ് ഇത്തരത്തിലൊരു സംഭവമുണ്ടായത് ഏവരെയും ഞെട്ടിച്ചിരിക്കയാണ്. മൈലിപ്പാടം പോലുള്ള സ്ഥലത്ത് രാത്രിയായാല്‍ ആള്‍ സഞ്ചാരം കുറവാണ്. ഇവിടെ പോലീസും തിരിഞ്ഞു നോക്കാറില്ല. എന്തെങ്കിലും സംഭവിച്ചാല്‍ നേരം വെളുക്കുമ്പോള്‍ മാത്രമേ അറിയുന്ന അവസ്ഥയാണെന്നും നാട്ടുകാര്‍ പറഞ്ഞു. യുവതി ബഹളം വച്ചത് കേട്ട് ഓടിക്കൂടിയതിനാലാണ് രക്ഷപെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related posts