ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ ബിയര്‍വൈന്‍ പാര്‍ലറുകളില്‍ പരിശോധന

ktm-beerതൃപ്പൂണിത്തുറ: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയിലെ ബിയര്‍വൈന്‍ പാര്‍ലറില്‍ മിന്നല്‍ പരിശോധന. തൃപ്പൂണിത്തുറ മാര്‍ക്കറ്റ് ജംഗ്ഷനിലെ സോഡിയാക് ബിയര്‍ വൈന്‍ പാര്‍ലറില്‍ നിന്ന് ബിയര്‍പഴ്‌സലായി വിറ്റതിനെ തുടര്‍ന്ന് പാര്‍ലറിന്റെ ലൈസന്‍സ് താത്ക്കാലികമായി സസ്‌പെന്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് കമ്മീഷണറുടെ സ്‌പെഷല്‍ സക്വാഡ് ബിയര്‍ പാര്‍ലറില്‍ പരിശോധന നടത്തിയത്. മഫ്തിയില്‍ പാര്‍ലറില്‍ എത്തിയ എക്‌സൈസ് ജീവനക്കാര്‍ കൗണ്ടറില്‍ നിന്ന് ബിയര്‍ പാഴ്‌സലായി ആവശ്യപ്പെടുകയായിരുന്നു. നാല് ബിയറാണ് 180 രൂപ നിരക്കല്‍ പാഴ്‌സലായി കൗണ്ടറില്‍ നിന്ന് ഇവര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് എക്‌സൈസ് സംഘം പുറത്തു കാത്തു നില്‍ക്കുകയായിരുന്നു. ഋഷിരാജ് സിംഗിനെ വിവരമറിയച്ചതിനെ തുടര്‍ന്ന് കമ്മീഷണര്‍ എത്തിയ ശേഷമാണ് മറ്റു നടപടികള്‍ സ്വീകരിച്ചത്.

നിലവിലെ ലൈസന്‍സ് പ്രകാരം ബിയര്‍ പുറത്തേയ്ക്ക് പാഴ്‌സലായി വില്‍ക്കാന്‍ അനുവാദമില്ലെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പാര്‍ലറിന്റെ ലൈസന്‍സ് താത്ക്കാലികമായി റദ്ദ് ചെയ്ത എക്‌സൈസ് സംഘം പാര്‍ലിന്റെ ലൈസന്‍സി ടോമി വര്‍ഗീസ്, മാനേജര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തായി അറിയിച്ചു.

Related posts