ജന്മാവകാശമായ കുടിവെള്ളം ലഭ്യമാക്കുന്നത് യഥാര്‍ത്ഥ വികസനം: പി.കെ.ബിജു.എംപി

pkd-pkbijumpമുളങ്കുന്നത്തുകാവ്: ഒരു പൗരന്റെ ജന്മാവകാശമായ കുടിവെളളം ലഭ്യ മാക്കുന്നതാണ് യഥാര്‍ത്ഥ വികസന മെന്ന് പി.കെ.ബിജു.എംപി. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് വടക്കാഞ്ചേരി നിയമസഭാ മണ്ഡല   ത്തില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 203.99 ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചതെന്ന് എംപി പറഞ്ഞു. എംപി ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ മിണാലൂര്‍ ഭഗീരഥ, അത്താണി സില്‍ക്ക് നഗര്‍ എന്നീ കുടിവെളള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  അഞ്ച് കുടിവെളള പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു.

നഗരസഭാധ്യക്ഷ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു. നിര്‍മിതി കേന്ദ്രം പ്രൊജക്ട് മാ നേജര്‍ എം.എം.ബോസ്‌കോ, നഗര സഭ വൈസ് ചെയര്‍മാന്‍ എം.ആര്‍. അനൂപ് കിഷോര്‍, എം.ആര്‍.സോ മനാരായണന്‍, എന്‍.കെ.  പ്രമോദ്കുമാര്‍, ലളിത ടീച്ചര്‍, കൗ ണ്‍സിലര്‍മാരായ ജയന്തന്‍.പി.എന്‍, ബേബി ജോസ്കുടിവെളള ഗുണഭോക്ത്യസമിതി ഭാരവാഹികള്‍ എന്നിവര്‍  പങ്കെടുത്തു.

Related posts