50 ആനകളോട് മല്ലിടാന്‍ ആര്യ

aarya250616ക്ലൈമാക്‌സിന് വേണ്ടിയുള്ള തയ്യാറെടുപ്പിനായി ഒരുങ്ങുകയാണ് നടന്‍ ആര്യ. ഒന്നും രണ്ടുമല്ല അമ്പത് ആനകളോടാണ് ക്ലൈമാക്‌സില്‍ ആര്യക്ക് പോരാടേണ്ടത്. ആര്യയുടെ കടമ്പന്‍ എന്ന ചിത്രത്തിലെ ക്ലൈമാക്‌സിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇതിനായി തായ്‌ലന്‍ഡിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ആര്യ.

അടുത്ത മാസം തായ്‌ലന്‍ഡില്‍ വച്ചാണ് ക്ലൈമാക്‌സ് ചിത്രീകരണം. ക്ലൈമാക്‌സ് ചിത്രീകരണത്തിനായി അഞ്ചു കോടി ചെലവഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തമാസമാണ് ചിത്രീകരണമെങ്കിലും ഈ ആഴ്ച തന്നെ പരിശീലനത്തിനായി ആര്യ തായ്‌ലന്‍ഡിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. രാഘവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാതറിന്‍ ട്രീസയാണ് ചിത്രത്തിലെ നായിക.

Related posts