അധികൃതര്‍ കണ്ണ് തുറന്നു; വട്ടപ്പാറ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി

TVM-VELLAKETTURDവട്ടപ്പാറ: വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി തുടങ്ങി. എം സി റോഡില്‍ വട്ടപ്പാറയ്ക്കും ഉദിമൂട് സ്കൂളിനും ഇടയിലെ വെള്ളക്കെട്ട്  ഒഴിവാക്കാ ന്‍ നടപടി ആരംഭിച്ചു. മാസങ്ങളായി ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിട്ട്.  സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും വാഹനയാത്രികര്‍ക്കും , പൊതുജന ങ്ങള്‍ ക്കും ദുരിതമായി തുടരുന്ന വെള്ളക്കെട്ടിനെ കുറിച്ച് കഴിഞ്ഞ ആഴ്ച രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ഇതിനെ തുടര്‍ന്ന് അധികൃതര്‍ കഴിഞ്ഞദിവസം  ഓട തെളിക്കുന്ന പ്രവര്‍ത്തി ആരം ഭിച്ചത്.

മഴ പെയ്ത് ആഴ്ച്ചകള്‍ കഴിഞ്ഞാലും വെള്ളം കെട്ടിക്കിട ക്കുന്ന നിലയായിരുന്നു ഇവിടെ. അധികൃതര്‍ കണ്ണ് തുറന്നതോടെ ഇനി ഈ വഴിയില്‍ വെള്ളം കെട്ടി നില്‍ക്കില്ലെന്ന വിശാസത്തിലാണ് നാട്ടുകാര്‍. ഈ വഴിയുടെ ഇരുവശങ്ങളിലുമുള്ള ഓട നികന്നതോടെയായിരുന്നു ഇവിടെ വെള്ളം കെട്ടി നില്‍ക്കാന്‍ തുടങ്ങിയത്. ഈ ഓട കഴിഞ്ഞദിവസം വൃത്തിയാക്കിയതോടെ വെള്ളക്കെട്ട് പ്രശ്‌നത്തിന് പരിഹാരമായി.

Related posts