യാരഡി നീ മോഹിനി എന്ന സിനിമയിലെ വെൺമേഘം എന്ന് തുടങ്ങുന്ന പാട്ടിന്റ ഷൂട്ടിംഗ് നടക്കുമ്പോൾ എനിക്ക് പനിയായിരുന്നു. തമിഴ്നാട്ടിലെ ഒരു ഉൾഗ്രാമത്തിലായിരുന്നു ലൊക്കേഷൻ.
ഷൂട്ട് നടക്കുന്നതിനാൽ പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുക എന്നത് അപ്പോൾ സാധ്യമായിരുന്നില്ല. എനിക്കൊപ്പം ഷൂട്ടിന് വരുമ്പോൾ അച്ഛന്റെ കൈയിൽ മരുന്നുകൾ ഉണ്ടാകും.
അതിൽനിന്ന് ഒരു മരുന്ന് കഴിച്ച് ഞാൻ സെറ്റിൽ ഒരു വശത്ത് വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് നയൻ മാം വന്ന് കാര്യം തിരക്കിയത്.
ശേഷം അവരുടെ കാരവാനിൽ പോയി വിശ്രമിക്കാനുള്ള സൗകര്യവും ചെയ്ത് തന്നു. വളരെ കുറച്ച് ദിവസത്തെ പരിചയം മാത്രമെ അവർക്ക് എന്നോടുള്ളു.
മാത്രമല്ല ഞാൻ ഒരു ന്യൂകമറാണ്. പക്ഷെ നയൻതാര എന്നെ നന്നായി കെയർ ചെയ്തു. സിനിമാ ബാക്ക്ഗ്രൗണ്ടില്ലാത്ത കുടുംബത്തിൽനിന്നു വന്ന് നയൻതാര ഫൈറ്റ് ചെയ്താണല്ലോ ഇന്ന് ഈ നിലയിൽ എത്തി നിൽക്കുന്നത്. അത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.