കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന 250 പാക്കറ്റ് ബ്രൗണ്‍ ഷുഗറും സിറിഞ്ചുകളുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ സാക്കി ബുള്‍ ഷേഖ് (21), സഹീല്‍ ഷേഖ് (19) എന്നിവരെയാണ് കുറ്റിപ്പുറം എക്‌സൈസും എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്നു പിടികൂടിയത്. ജില്ലയിലെ ചില കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ബ്രൗണ്‍ഷുഗറും കഞ്ചാവും വ്യാപകമായി വിതരണം നടക്കുന്നുണ്ടെന്ന മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതികളെ ദിവസങ്ങളായി കുറ്റിപ്പുറം എക്‌സൈസ് നിരീക്ഷിച്ചു വരികയായിരുന്നു.
കൊല്‍ക്കത്തയില്‍ നിന്നാണ് വില്‍പ്പനക്കുളള മയക്കുമരുന്നു കൊണ്ടുവന്നിരുന്നത്. ഇതിനിടെ ഇരുവരും ബ്രൗണ്‍ഷുഗര്‍ കൊണ്ടുവരാനായി നാട്ടിലേക്കു പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരുടെ വരവിനായി എക്‌സൈസ് കാത്തിരി ക്കുക യായിരുന്നു. ഇവരെത്തിയ തോടെ വിദ്യാര്‍ഥികള്‍ ആണെന്ന വ്യാജേന ഇന്നലെ എക്‌സൈസ് ഇവരെ സമീപിച്ചെ ങ്കിലും മുന്‍ പരിചയമി ല്ലാത്തതി നാല്‍ ബ്രൗണ്‍ഷുഗര്‍ ലഭിച്ചില്ല. തുടര്‍ന്ന് പ്രതികളെ രഹസ്യമായി പിന്തുടര്‍ന്ന എക്‌സൈസ് സംഘം, വളാഞ്ചേരി കൊട്ടാരം ഭാഗത്ത് ഒരാള്‍ക്ക് ബ്രൗണ്‍ഷുഗല്‍ വില്‍പന നടത്തുന്നതനിടെ ഇരുവരെയും പിടികൂടുക യായിരുന്നു.
250 ചെറുപൊതി കളിലായി ശരീര ത്തി ലും വസ്ത്രങ്ങ ളി ലുമായി വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരു ന്നു ബ്രൗണ്‍ ഷുഗര്‍. വിദ്യാര്‍ ഥികളില്‍ പലരും കൂടുതലാ യും ശരീര ത്തില്‍ കുത്തി വച്ചാ ണ് മയക്കു മരുന്ന് ഉപയോഗി ക്കുന്നത്. തുടക്കത്തില്‍ ബ്രൗണ്‍ഷുഗര്‍ സൗജന്യമായി കുത്തിവയ്ക്കാന്‍ നല്‍കുകയും ക്രമേണ ലഹരിക്ക് അടിമകളാക്കുകയുമാണ് ഇവരുടെ പതിവെന്നെു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതികളിലല്ലാതെ ആവശ്യക്കാര്‍ക്ക് കുത്തിവച്ചും ബ്രൗണ്‍ഷുഗര്‍ നല്‍കാറുണ്ടെന്നും ഒരു തവണ കുത്തിവയ്ക്കാന്‍ 300 രൂപയാണ് നിരക്കെന്നും പ്രതികള്‍ എക്‌സൈസിനോട് പറഞ്ഞു.
കുത്തിവയ്ക്കാനുളള സിറിഞ്ചുകളും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. 24 ഗ്രാം വരുന്ന ബ്രൗണ്‍ ഷുഗര്‍ വിപണിയില്‍ 1.50 ലക്ഷത്തോളം വിലവരും. നിലവില്‍ കഞ്ചാവിനേക്കാള്‍ കൂടുതല്‍ ആവശ്യക്കാര്‍ മയക്കു മരുന്നിനുണ്ടെന്നും മലപ്പുറം ജില്ലയിലെ പല കോളജുകളും എക്‌സൈസിന്റെ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. മലപ്പുറത്തു വ്യാപിച്ചുകിടക്കുന്ന മയക്കു മരുന്നു മാഫിയകളുടെ ചെറുകണ്ണികള്‍ മാത്രമാണ് പിടിയിലായവരെന്നും ആവശ്യക്കാരെ ഇവരിലേക്ക് എത്തിക്കുന്ന ഇടനിലക്കാരായ മലയാളികളെക്കുറിച്ച് അന്വേഷണം ശക്തമാക്കിയതായും ഇന്‍സ്‌പെക്ടര്‍ പി.കെ. സതീഷ് പറഞ്ഞു.
പ്രതികളെ വടകര എന്‍ഡിപിസി കോടതി മുമ്പാകെ ഹാജരാക്കും. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രനാഥ്, പ്രിവന്റീവ് ഓഫീസര്‍മാരായ അഭിലാഷ്, രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലതീഷ്, ഹംസ, ഷിബു ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
