ന്യൂഡൽഹി: രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെനിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്നേഹിക്കുന്നവര്‍ക്കും നന്ദിയുണ്ടെന്നും കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി.
ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ നയം തുറന്നുകാണിക്കുന്നതിനായും ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യമടക്കം വിശദീകരിക്കുന്നതിനായുമുള്ള വിദേശദൗത്യം പൂര്‍ത്തിയാക്കിയശേഷമാണ് ശശി തരൂരിന്റെ പ്രതികരണം. ഹിന്ദിയിലാണ് ശശി തരൂര്‍ എക്സിൽ കുറിപ്പിട്ടത്. ഇന്ത്യയുടെ നിലപാടും നയവും ലോകത്തിന് മനസിലായെന്നു തരൂർ കുറിച്ചു.