സെ​മി​നാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മെ​ഡി​ക്ക​ൽ  കോ​ള​ജി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി: വി​ദ്യാ​ർ​ഥി​നി പി​ടി​യി​ൽ

ബം​ഗ​ളൂ​രു: കോ​ള​ജി​ലേ​ക്കു വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി പി​ടി​യി​ൽ. മം​ഗ​ളൂ​രു ഉ​ള്ളാ​ളി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണു സം​ഭ​വം. ഇ​തേ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണു പി​ടി​യി​ലാ​യ​ത്.

സെ​മി​നാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യാ​ണു പെ​ൺ​കു​ട്ടി വ്യാ​ജ​സ​ന്ദേ​ശം അ​യ​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലി​നാ​ണു സം​ഭ​വം. രാ​വി​ലെ ഒ​മ്പ​തോ​ടെ കോ​ള​ജി​ലെ ഫോ​ണി​ലേ​ക്കാ​ണു ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്.

പ​തി​നൊ​ന്നു മ​ണി​ക്കു​ക​ളി​ൽ കോ​ള​ജി​ൽ ബോം​ബ് പൊ​ട്ടു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. മി​നി​റ്റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ അ​ഞ്ച് കോ​ളു​ക​ൾ വ​ന്ന​തോ​ടെ അ​ധി​കൃ​ത​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു.

ഡോ​ഗ് സ്കോ​ഡ് ഉ​ൾ​പ്പെ​ടെ​യെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പെ​ൺ​കു​ട്ടി പി​ടി​യി​ലാ​യ​ത്.

Related posts

Leave a Comment