ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ല്‍ പ​ക്ഷി​യി​ടി​ച്ചു; വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കി; തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​ക്ഷി ശ​ല്യം രൂ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ല്‍ പ​ക്ഷി​യി​ടി​ച്ചെങ്കിലും വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കി. ഇ​ന്ന​ലെ ഡൊ​മ​സ്റ്റി​ക് ടെ​ര്‍​മി​ന​ലി​ലാ​യി​രു​ന്നു സം​ഭ​വം. 

ഡ​ല്‍​ഹി- തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​മാ​നം താ​ഴ്ന്ന് 200 അ​ടി ഉ​യ​ര​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വി​മാ​ന​ത്തി​ല്‍ പ​ക്ഷി​യി​ടി​ച്ച​ത്.

പൈ​ല​റ്റ് സു​ര​ക്ഷി​ത​മാ​യി വി​മാ​നം നി​ല​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​ക്ഷി ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​ത് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്.

Related posts

Leave a Comment