കണ്ണൂർ: സമ്പാദ്യങ്ങൾ കൈക്കലാക്കിയ ശേഷം ഭർത്താവ് കൂടുതൽ പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
കാനത്തൂർ സ്വദേശിനിയായ 45 കാരിയുടെ പരാതിയിലാണ് ഭർത്താവ് കണ്ണൂർ തില്ലേരിയിലെ സി.എം. ജെസീലിനെതിരേ പോലീസ് കേസെടുത്തത്.1999 മെയ് ഒമ്പതിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
വിവാഹശേഷം യുവതിയുമായി ഒരുമിച്ച് സ്വദേശത്തും വിദേശത്തും താമസിച്ചു വരവെ പരാതിക്കാരിയുടെ 185 പവനും സ്വിറ്റ്സർലാൻഡിൽ ജോലി ചെയ്ത വകയിൽ ലഭിച്ച 22 ലക്ഷം രൂപയും അച്ഛൻ നൽകിയ അപ്പാർട്ട്മെന്റ് വിറ്റതുകയും തട്ടിയെടുത്ത ശേഷം കൂടുതൽ പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നുവെന്നാണ് യുവതിയുടെ പരാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.