തോട്ടയ്ക്കാട്: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ മരിച്ചു. കോട്ടയം തോട്ടയ്ക്കാട് സ്വദേശിനി അനുഷ്മ സന്തോഷ് കുമാറാ(42 )ണ് മരിച്ചത്. നഴ്സായി ജോലി ചെയ്തിരുന്ന ഇവർ ജോലിനിർത്തി നാട്ടിലേക്ക് വരാനിരിക്കെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം.
പരേതനായ ബ്രഹ്മാനന്ദന്റെയും ഐഷ ബായിയുടെയും മകളാണ്. ഭർത്താവ്: സന്തോഷ് കുമാർ (എസ് എൻ ഡി പി യോഗം 1518- ആം നന്പർ തോട്ടയ്ക്കാട് ശാഖാ സെക്രട്ടറി).
ഏക മകൾ സൗപർണിക പുതുപ്പള്ളി ഡോണ്‍ ബോസ്കോ വിദ്യാർഥിനി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പൂർത്തിയായിവരുന്നു.