കണ്ടന്റ് ക്രിയേറ്ററായ സഞ്ചിത അഗർവാൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രായമായ ഒരു സ്ത്രീക്ക് ലിഫ്റ്റ് കൊടുത്തതാണ് വീഡിയോ. വഴിയരികിൽ നിന്ന ഒരു സ്ത്രീ സന്തോഷത്തോടെ സഞ്ചിത ഓഫർ ചെയ്ത ലിഫ്റ്റ് സ്വീകരിച്ച് കാറിൽ കയറുന്നത് വീഡിയോയിൽ കാണാം.
കാറിൽ കയറാൻ തന്നോട് ആവശ്യപ്പെട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആ വയോധികയ്ക്ക് ഉണ്ടായി. അവർ പുഞ്ചിരിക്കുന്നതും അവരുടെ മുഖം പ്രകാശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എവിടെയാണ് പോകേണ്ടതെന്ന് സഞ്ചിത ചോദിക്കുമ്പോൾ ‘ജീവൻ ഭാരത്’ എന്ന് അവർ പറയുന്നതും കേൾക്കാം.
സ്ത്രീ അവർക്ക് ഇറങ്ങേണ്ട സ്ഥലമായപ്പോൾ സഞ്ചിത ‘ടേക്ക് കെയർ’ എന്നും അവരോട് പറയുന്നുണ്ട്. ഹിന്ദിയിലാണത് പറയുന്നത്. സ്ത്രീ ഒന്നും മിണ്ടുന്നില്ലെങ്കിലും അവരുടെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി കാണാം. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. യുവതിയെ അഭിനന്ദിച്ച് എല്ലാവരും കമന്റ് ചെയ്തു.