യുഎസ് തെരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരെ കശാപ്പ് ചെയ്യുമെന്ന് ഐഎസ്

isവാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസം സമ്മതിദാനം വിനിയോഗിക്കാനെത്തുന്നവരെ കൊന്നൊടുക്കുമെന്ന് ഐഎസ് ഭീഷണി. യുഎസിലെ മുസ്ലിംങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഐഎസ് ആവശ്യപ്പെട്ടതായും അമേരിക്കന്‍ ഭീകരവാദ നിരീക്ഷണ ഗ്രൂപ്പ് വ്യക്തമാക്കി.

ഐഎസ് നിയന്ത്രണത്തിലുള്ള അല്‍ ഹയാത്ത് മീഡിയ സെന്ററാണ് തെരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരെ ലക്ഷ്യമിടാന്‍ ആഹ്വാനം ചെയ്യുന്ന ലേഖനം പ്രസിദ്ധീകരിച്ചതെന്ന് എസ്‌ഐടിഇ ഇന്റലിജന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ റിറ്റ്‌സ് കാറ്റ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു. മുര്‍ത്താസ് വോട്ട് എന്ന തലക്കെട്ടോടു കൂടിയ ഏഴു പേജോളം വരുന്ന ലേഖനത്തിലാണ് ഭീഷണി സന്ദേശമുള്ളത്. തെരഞ്ഞെടുപ്പ് ദിനത്തില്‍ നിങ്ങളെ കശാപ്പ് ചെയ്യും. ബാലറ്റ് പെട്ടികള്‍ നശിപ്പിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

Related posts