പയ്യന്നൂര്‍: പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡിന് സമീപമുള്ള ഒരു ലോഡ്ജിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്നതായി പരാതി.നഗരസഭയുടെ ലൈസൻസ് പോലുമില്ലാതെയാണ് ഈ ലോഡ്ജ് പ്രവർത്തിക്കുന്നത്.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നിരവധി പേർ ഈ ലോഡ്ജിൽ സന്ദർശനം നടത്താറുണ്ട്. പല തവണ പോലീസിനെയും നഗരസഭാ അധികൃതരേയും അറിയിച്ചിട്ടും ഇവിടെ പരിശോധന നടത്താനോ ലോഡ്ജ് ഉടമയ്ക്കെതിരേ നടപടിയെടുക്കാനോ തയാറാകുന്നില്ല.
ഇതിനിടെ, ലോഡ്ജിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ലോഡ്ജ് നടത്താനുള്ള ലൈസന്‍സ് ഇല്ലെന്നുള്ള കാര്യവും നാട്ടുകാർ നഗരസഭയെ അറിയിച്ചിരുന്നു.

