ശ​ബ​രി​മ​ല​യി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള പോ​ലീ​സ്, സി​ആ​ർ​പി​എ​ഫ് – ആ​ർ​എ​എ​ഫ്, എ​ൻ​ഡി​ആ​ർ​എ​ഫ് , ആ​ന്റി സ​ബോ​ട്ടേ​ജ് ചെ​ക്ക് ടീം, ​ബോം​ബ് ഡി​റ്റ​ക്ഷ​ൻ ആ​ൻ​ഡ് ഡി​സ്പോ​സ​ൽ സ്ക്വാ​ഡ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​ന്നീ സേ​നാ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി.

ചി​ല സം​ഘ​ട​ന​ക​ൾ ബാ​ബ​റി ദി​നാ​ച​ര​ണം ആ​ഹ്വാ​നം ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ. ഇ​ന്ന​ലെ​യും ഇ​ന്നു​മാ​ണ് അ​ധി​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ന്ന് പോ​ലീ​സ് സ്പെ​ഷ്ൽ ഓ​ഫീ​സ​ർ ആ​ർ. ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.

രാ​ത്രി ന​ട അ​ട​ച്ചു ക​ഴി​ഞ്ഞാ​ൽ ഭ​ക്ത​രെ പ​തി​നെ​ട്ടാം​പ​ടി ക​യ​റാ​ൻ അ​നു​വ​ദി​ക്കി​ല്ല. ന​ട അ​ട​ച്ച ശേ​ഷം തി​രു​മു​റ്റ​വും പ​രി​സ​ര​വും കേ​ര​ളാ പോ​ലീ​സി​ന്‍റെ ആ​ന്‍റി സ​ബോ​ട്ടേ​ജ് ടീം ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. ന​ട​യ​ട​ച്ച ശേ​ഷം വ​രു​ന്ന ഭ​ക്ത​ർ​ക്ക് ന​ട​പ്പ​ന്ത​ലി​ലെ ക്യൂ​വി​ൽ കാ​ത്തു​നി​ൽ​ക്കാം, പി​റ്റേ​ന്ന് രാ​വി​ലെ മാ​ത്ര​മേ പ​ടി ക​യ​റാ​ൻ സാ​ധി​ക്കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബോം​ബ് ഡി​റ്റ​ക്ഷ​ൻ സ്ക്വാ​ഡി​ലേ​ക്ക് എ​ട്ടു പേ​രെ അ​ധി​ക​മാ​യി നി​യോ​ഗി​ക്കു​ക​യും ആ​ന്‍റി സ​ബോ​ട്ടേ​ജ് ടീ​മി​നെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ ബാ​ര​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ, താ​മ​സ സ്ഥ​ല​ങ്ങ​ൾ, സ്ഥി​രം എ​ൻ​ട്രി പോ​യി​ന്‍റു​ക​ൾ എ​ന്നി​വ ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും സ്പെ​ഷ​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

തി​രി​ച്ച​റി​യ​ൽ കാ​ർ​ഡോ രേ​ഖ​ക​ളോ ഇ​ല്ലാ​ത്ത ആ​രെ​യും സ്റ്റാ​ഫ് ഗേ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ക​വാ​ട​ങ്ങ​ളി​ലൂ​ടെ ക​ട​ത്തി​വി​ടു​ന്ന​ത​ല്ല. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ന​ട​പ്പ​ന്ത​ലി​ലും ദ​ർ​ശ​നം തു​ട​ങ്ങു​ന്നി​ട​ത്തും സ്കാ​ന​റു​ക​ൾ, ഡോ​ർ ഫ്രെ​യിം മെ​റ്റ​ൽ ഡി​റ്റ​ക്ട​റു​ക​ൾ, ഹാ​ൻ​ഡ് ഹെ​ൽ​ഡ് മെ​റ്റ​ൽ ഡി​റ്റ​ക്ട​റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്നും സ്പെ​ഷ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള ട്രാ​ക്ട​റു​ക​ളു​ടെ നീ​ക്കം ര​ണ്ടു ദി​വ​സ​ത്തേ​ക്ക് നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. ട്രാ​ക്ട​റു​ക​ളി​ൽ കൊ​ണ്ടു​വ​രു​ന്ന സാ​ധ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും.

Related posts

Leave a Comment