കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട കാ​ളി​മു​ത്തു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക നാ​ളെ കൈ​മാ​റും, മ​ക​ന് ജോ​ലി ന​ല്‍​കും: വ​നം​വ​കു​പ്പ്

പാ​ല​ക്കാ​ട്: ക​ടു​വ സെ​ന്‍​സ​സി​നി​ടെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട പു​തൂ​ര്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ബീ​റ്റ് അ​സി​സ്റ്റ​ന്‍റ് കാ​ളി​മു​ത്തു​വി​ന്‍റെ മ​ക​ൻ അ​നി​ൽ കു​മാ​റി​ന് ജോ​ലി ന​ല്‍​കു​മെ​ന്ന് വ​നം​വ​കു​പ്പ്. കു​ടും​ബ​ത്തി​ന് ആ​ദ്യ​ഘ​ട്ട ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക നാ​ളെ കൈ​മാ​റു​മെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​ളി​മു​ത്തു കൊ​ല്ല​പ്പെ​ട്ട​ത്. സെ​ൻ​സ​സി​നി​ടെ കാ​ട്ടാ​ന​യം ക​ണ്ട​തോ​ടെ കാ​ളി​മു​ത്തു​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നും ഓ​ടി മാ​റി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് കാ​ളി​മു​ത്തു​വി​നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ർ​ആ​ർ​ടി ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ പി​ന്നീ​ട് കാ​ളി​മു​ത്തു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കാ​ളി​മു​ത്തു​വി​ന്‍റെ മ​ര​ണ കാ​ര​ണം ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യി. ന​ട്ടെ​ല്ലും വാ​രി​യെ​ല്ലു​ക​ളും ത​ക​ര്‍​ന്ന നി​ല​യി​ലാ​യി​രു​ന്നു. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് ക്ഷ​ത​മേ​റ്റു. ആ​ന പി​ന്നി​ല്‍ നി​ന്നും തു​മ്പി​ക്കൈ​കൊ​ണ്ട് എ​റി​ഞ്ഞ​തി​ന്‍റെ ക്ഷ​ത​ങ്ങ​ളും ശ​രീ​ര​ത്തി​ലു​ണ്ട്.

Related posts

Leave a Comment