പ​ശു​വി​നെ​ക്കൊ​ണ്ട് ചി​ക്ക​ൻ മോ​മോ​സ് ക​ഴി​പ്പി​ച്ചു; മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വ്ളോ​ഗ​റെ അ​റ​സ്റ്റ് ചെ​യ്തു

പ​ശു​വി​നെ ചി​ക്ക​ൻ മോ​മോ​സ് ക​ഴി​പ്പി​ച്ച് വ്ലോ​ഗ​ർ. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം. 28-കാ​ര​നാ​യ ഋ​തി​ക് ചാ​ന്ദ്‌​ന​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ശു സം​ര​ക്ഷ​ക​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പ​ശു​വി​നെ മാം​സാ​ഹ​രം ക​ഴി​പ്പി​ച്ച​തി​ലൂ​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​ന്‍ യു​വാ​വ് ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. തെ​രു​വി​ല്‍ അ​ല​ഞ്ഞ് ന​ട​ന്ന പ​ശു​വി​നാ​ണ് യു​വാ​വ് മോ​മോ​സ് ന​ല്‍​കി​യ​ത്.

പ​ശു​വി​ന് മോ​മോ​സ് കൊ​ടു​ക്കു​ന്ന വീ​ഡി​യോ ഇ​യാ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഡി​ലീ​റ്റ് ചെ​യ്യാ​ൻ പ​റ​ഞ്ഞി​ട്ടും യു​വാ​വ് അ​തി​നു ത​യാ​റാ​യി​ല്ല. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​യാ​ള്‍ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. സെ​ക്ട​ര്‍ 56ലെ ​ഒ​രു മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന് ചി​ക്ക​ന്‍ മോ​മോ​സ് വാ​ങ്ങി​യ ഋ​തി​ക് കു​റ​ച്ച് ക​ഴി​ച്ച ശേ​ഷം അ​വ​ശേ​ഷി​ച്ച​ത് പ​ശു​വി​ന് ന​ല്‍​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment