ഈ ​​പോ​​ക്കു പോ​​യാ​​ല്‍… മക്കളെല്ലാം വിദേശയത്ത്, അവധിയാഘോഷിക്കാൻ മാതാപിതാക്കളും; രാഷ്ട്രീയക്കാർ ആശങ്കയിൽ

കോ​​ട്ട​​യം: ശ​​രാ​​ശ​​രി 1300 വോ​​ട്ട​​ര്‍​മാ​​രു​​ള്ള ഗ്രാ​​മ​​വാ​​ര്‍​ഡു​​ക​​ളി​​ല്‍ 250 പേ​​ര്‍​വ​​രെ നാ​​ട്ടി​​ലി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യം. ഉ​​ഴ​​വൂ​​ര്‍, ക​​ടു​​ത്തു​​രു​​ത്തി, കി​​ട​​ങ്ങൂ​​ര്‍ ഡി​​വി​​ഷ​​നു​​ക​​ളി​​ലെ പ​​ല വാ​​ര്‍​ഡു​​ക​​ളി​​ലും ചെ​​റു​​പ്പ​​ക്കാ​​ര്‍ മാ​​ത്ര​​മ​​ല്ല വ​​യോ​​ധി​​ക​​രും നാ​​ട്ടി​​ലി​​ല്ല.

യൂ​​റോ​​പ്പി​​ലും അ​​മേ​​രി​​ക്ക​​യി​​ലും മ​​റ്റും ക​​ഴി​​യു​​ന്ന മ​​ക്ക​​ള്‍​ക്കൊ​​പ്പം വ​​ര്‍​ഷ​​ത്തി​​ല്‍ ഒ​​ന്നു​​ര​​ണ്ടു മാ​​സം പോ​​കു​​ന്ന മാ​​താ​​പി​​താ​​ക്ക​​ള്‍ ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ഏ​​റെ​​യാ​​ണ്. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ താ​​ര​​ത​​ന്യേ​​ന പോ​​ളിം​​ഗ് കു​​റ​​ഞ്ഞ ഡി​​വി​​ഷ​​നു​​ക​​ളി​​ല്‍ എ​​ല്ലാം​​ത​​ന്നെ ഇ​​താ​​ണ് സാ​​ഹ​​ച​​ര്യം.

യു​​വ​​വോ​​ട്ട​​ര്‍​മാ​​രി​​ല്‍ ഒ​​രാ​​ള്‍​പോ​​ലും നാ​​ട്ടി​​ലി​​ല്ലാ​​ത്ത വീ​​ടു​​ക​​ള്‍ പ​​ല​​താ​​ണ്. 2020 ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ​​ക്കാ​​ള്‍ കൂ​​ടി​​യ തോ​​തി​​ലാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ വോ​​ട്ട​​ര്‍​മാ​​രു​​ടെ ചോ​​ര്‍​ച്ച.

നാ​​ട്ടി​​ലി​​ല്ലാ​​ത്ത​​വ​​ര്‍​ക്ക് ഓ​​ണ്‍​ലൈ​​ന്‍ വോ​​ട്ടിം​​ഗി​​നോ പോ​​സ്റ്റ​​ല്‍ വോ​​ട്ടിം​​ഗി​​നോ സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്ത് ജോ​​ലി​​യും പ​​ഠ​​ന​​വു​​മാ​​യി ക​​ഴി​​യു​​ന്ന​​വ​​ര്‍​ക്ക് വോ​​ട്ടു ചെ​​യ്യാ​​ന്‍ മാ​​ത്ര​​മാ​​യി നാ​​ട്ടി​​ലെ​​ത്താ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​മി​​ല്ല.

മ​​ര​​ണ​​നി​​ര​​ക്കി​​ലും വ​​ലി​​യ വ​​ര്‍​ധ​​ന​​യാ​​ണ് ഇ​​ത്ത​​വ​​ണ​​യു​​ണ്ടാ​​യ​​ത്. വോ​​ട്ട​​ര്‍ പ​​ട്ടി​​ക​​യി​​ല്‍ പേ​​രു​​ള്ള​​വ​​രി​​ല്‍ ശ​​രാ​​ശ​​രി നൂ​​റു പേ​​ര്‍ ഓ​​രോ വാ​​ര്‍​ഡി​​ലും അ​​ഞ്ചു വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ മ​​രി​​ച്ചു.

Related posts

Leave a Comment