പു​ളി​ക്ക​ക്ക​ണ്ടം ബ്ര​ദേ​ഴ്സ് അ​ൻ​ഡ് ഡോ​ട്ട​ർ: പാ​ലാ​യു​ടെ ഭ​ര​ണം തീ​രു​മാ​നി​ക്കു​ന്ന​ത് ഇ​നി പു​ളി​ക്ക​ക്ക​ണ്ടം കു​ടും​ബം; നി‍​ർ​ണാ​യ​ക​മാ​യി ഒ​രു വീ​ട്ടി​ലെ മൂ​ന്ന് സ്വ​ത​ന്ത്ര​ന്മാ​ർ

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ പു​ളി​ക്ക​ക്ക​ണ്ടം സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കും മ​ക​ള്‍​ക്കും വി​ജ​യം. സ്വ​ത​ന്ത്ര​കൂ​ട്ടാ​യ്മ​യാ​യി 14-ാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച ബി​നു പു​ളി​ക്ക​ക്ക​ണ്ടം, 13-ാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച ബി​ജു പു​ളി​ക്ക​ക്ക​ണ്ടം, 15-ാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച ബി​നു​വി​ന്‍റെ മ​ക​ള്‍ ദി​യ പു​ളി​ക്ക​ക്ക​ണ്ടം എ​ന്നി​വ​രാ​ണ് വി​ജി​യ​ച്ച​ത്. മൂ​ന്നു പേ​രും ജീ​പ്പ് ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​ത്.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥാ​നം സി​പി​എം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​റു​പ്പ് വ​സ്ത്ര​മ​ണി​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച ബി​നു പു​ളി​ക്ക​ക്ക​ണ്ടം പു​തി​യ രാ​ഷ്ട്രീ​യ​പ​രീ​ക്ഷ​ണ​ത്തി​ല്‍ വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണ്. 20 വ​ര്‍​ഷ​മാ​യി കൗ​ണ്‍​സി​ല​റാ​യ ബി​നു ഒ​രു ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യും ഒ​രു ത​വ​ണ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യും ര​ണ്ടു ത​വ​ണ സ്വ​ത​ന്ത്ര​നാ​യു​മാ​ണു ജ​യി​ച്ച​ത്.

ഇ​പ്പോ​ഴ​ത്തെ ന​ഗ​ര​സ​ഭ​യി​ല്‍ സി​പി​എം ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ച്ചു ജ​യി​ച്ച ഏ​ക​യാ​ളാ​യി​രു​ന്നു ബി​നു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മു​മാ​യു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ബി​നു​വി​നെ സി​പി​എം പു​റ​ത്താ​ക്കി​യി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​യാ​ളാ​ണ് ബി​ജു.

ക​ന്നി മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ദി​യ മ​ദ്രാ​സ് ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍​നി​ന്ന് ബി​എ പ​ഠ​ന​ശേ​ഷം എം​ബി​എ പ​ഠ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യാ​ണ്. 40 വ​ര്‍​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​വി. സു​കു​മാ​ര​ന്‍ നാ​യ​ര്‍ പു​ളി​ക്ക​ക്ക​ണ്ട​ത്തി​ന്‍റെ മ​ക്ക​ളാ​ണ് ബി​നു​വും ബി​ജു​വും.

Related posts

Leave a Comment