‘അ​തി​ജീ​വി​ത​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യേ​ക്കാ​ള്‍ വ​ലു​താ​ണോ ക്രി​മി​ന​ലു​ക​ളു​ടെ പ്രാ​യ​വും കു​ടും​ബ​വും?’: സ്‌​നേ​ഹ ശ്രീ​കു​മാ​ര്‍

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ പ​ള്‍​സ​ര്‍ സു​നി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​റ് പ്ര​തി​ക​ള്‍​ക്ക് 20 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി സ്‌​നേ​ഹ ശ്രീ​കു​മാ​ര്‍. പ്ര​തി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്നും അ​ഞ്ചു​ല​ക്ഷ​മ​ല്ല, അ​ഞ്ചു​കോ​ടി കൊ​ടു​ത്താ​ലും അ​തി​ജീ​വി​ത അ​നു​ഭ​വി​ച്ച വേ​ദ​ന​യ്ക്ക് പ​ക​ര​മാ​വി​ല്ലെ​ന്നും സ്‌​നേ​ഹ സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ പ​റ​യു​ന്നു.

സ്‌​നേ​ഹ​യു​ടെ കു​റി​പ്പി​ലേ​ക്ക്…
‘പ്ര​തി​ക​ളു​ടെ പ്രാ​യം പ​രി​ഗ​ണി​ക്കു​ന്നു, അ​വ​ര്‍​ക്കു ഭാ​ര്യ​യു​ണ്ട് മ​ക്ക​ളു​ണ്ട്, ക​ഷ്ടം അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന പെ​ണ്‍​കു​ട്ടി​യെ കു​റി​ച്ചു ഇ​തൊ​ന്നും പ​റ​യു​ന്നി​ല്ല. അ​ത്ത​രം ഒ​രു പ​രി​ഗ​ണ​ന​യും കൊ​ടു​ക്കു​ന്നു​മി​ല്ല. അ​വ​രു​ടെ പ്രാ​യ​വും കു​ടും​ബ​വും ഇ​ത്രേം വ​ര്‍​ഷ​ങ്ങ​ളാ​യി മാ​റാ​തെ നി​ല്‍​ക്കു​ന്ന അ​വ​രു​ടെ മാ​ന​സി​കാ​വ​സ്ഥ​യും ഒ​ന്നും ന​മ്മു​ടെ വ്യ​വ​സ്ഥ​യി​ല്‍ വ​ലു​ത​ല്ലേ? അ​തി​നേ​ക്കാ​ള്‍ വ​ലു​താ​ണോ ഇ​ത്ര​യും ക്രി​മി​ന​ലു​ക​ള്‍ ആ​യ ആ​റു പേ​രു​ടെ പ്രാ​യ​വും കു​ടും​ബ​വും? അ​തി​ജീ​വി​ത​യു​ടെ കൂ​ടെ എ​ന്ന് പ​റ​ഞ്ഞി​ട്ട് എ​ന്ത് കാ​ര്യം, ഇ​തി​ല്‍ പൂ​ര്‍​ണ​മാ​യും നീ​തി കി​ട്ടി​യെ​ന്നു എ​ങ്ങ​നെ പ​റ​യാ​ന്‍ സാ​ധി​ക്കും? പ്ര​തി​ക​ള്‍​ക്ക് കി​ട്ടാ​വു​ന്ന പ​ര​മാ​വ​ധി ശി​ക്ഷ കി​ട്ടി​യി​രു​ന്നെ​ങ്കി​ല്‍ എ​ന്ന് ആ​ഗ്ര​ഹി​ക്കാ​ന്‍ മാ​ത്ര​മ​ല്ലേ ന​മു​ക്ക് പ​റ്റു… അ​ഞ്ച് ല​ക്ഷം അ​ല്ല കോ​ടി​ക​ള്‍ കൊ​ടു​ത്താ​ലും അ​വ​ള്‍ അ​നു​ഭ​വി​ച്ച, അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വേ​ദ​ന​ക​ള്‍​ക്ക് പ​ക​രം ആ​കി​ല്ല. കു​റ​ഞ്ഞ​പ​ക്ഷം പ​ര​മാ​വ​ധി ശി​ക്ഷ എ​ങ്കി​ലും അ​വ​ര്‍​ക്കു കി​ട്ടേ​ണ്ട​ത് ആ​യി​രു​ന്നു. ..’

Related posts

Leave a Comment