​​നിങ്ങൾ ഇപ്പോഴും ക്യൂവിലാണ്… സ​​പ്ലൈ​​കോ ഔ​​ട്ട്‌​​ല​​റ്റു​​ക​​ളി​​ല്‍ സി​​സ്റ്റം ത​​ക​​രാ​​റിൽ; വരിനിൽക്കേണ്ടി വരുന്നത് മണിക്കൂറുകളോളം; സാധനങ്ങൾ തിരികെ വച്ച് മടങ്ങി ഉപയോക്താക്കൾ

കോ​​ട്ട​​യം: മ​​ണി​​ക്കൂ​​റു​​ക​​ള്‍ ക്യൂ​​വി​​ല്‍ നി​​ല്‍​ക്കാ​​ന്‍ സ​​മ​​യ​​മു​​ള്ള​​വ​​ര്‍ മാ​​ത്രം സ​​പ്ലൈ​​കോ ഔ​​ട്ട്‌​​ല​​റ്റു​​ക​​ളി​​ല്‍ നി​​ന്ന് സാ​​ധ​​ന​​ങ്ങ​​ള്‍ വാ​​ങ്ങി​​യാ​​ല്‍ മ​​തി​​യെ​​ന്ന​​താ​​ണ് സ്ഥി​​തി. ഒ​​ന്ന​​ര വ​​ര്‍​ഷം മു​​ന്‍​പ് സ​​പ്ലൈ​​കോ ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ എ​​ന്‍റ​​ര്‍​പ്രൈ​​സ് റി​​സോ​​ഴ്‌​​സ് പ്ലാ​​നിം​​ഗ് (ഇ​​ആ​​ര്‍​പി) ഓ​​ണ്‍​ലൈ​​ന്‍ സം​​വി​​ധാ​​നം സ്ഥി​​രം പ​​ണി​​മു​​ട​​ക്കി​​ലാ​​ണ്.

സാ​​ധ​​ന​​ങ്ങ​​ള്‍ വാ​​ങ്ങു​​ന്ന​​വ​​ര്‍​ക്കു​​ള്ള ബി​​ല്ല് ത​​യാ​​റാ​​ക്കു​​ന്ന​​തു​​ള്‍​പ്പെ​​ടെ ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കു​​ള്ള ഓ​​ണ്‍​ലൈ​​ന്‍ സം​​വി​​ധാ​​ന​​ത്തി​​ലെ ത​​ക​​രാ​​ര്‍ പ​​രി​​ഹ​​രി​​ക്കാ​​ന്‍ ഭ​​ക്ഷ്യ പൊ​​തു​​വി​​ത​​ര​​ണ വ​​കു​​പ്പി​​ന് താ​​ത്പ​​ര്യ​​വു​​മി​​ല്ല.സേ​​വ​​നം പ​​ര​​മാ​​വ​​ധി കാ​​ര്യ​​ക്ഷ​​മ​​വും സു​​താ​​ര്യ​​വു​​മാ​​ക്കാ​​ന്‍ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് സ​​പ്ലൈ​​കോ​​യി​​ല്‍ ഇ​​ആ​​ര്‍​പി ഏ​​ര്‍​പ്പെ​​ടു​​ത്തു​​ന്ന​​ത്.

സ​​പ്ലൈ​​കോ​​യു​​ടെ 1630 വി​​ല്‍​പ്പ​​ന​​ശാ​​ല​​ക​​ള്‍, 56 ഡി​​പ്പോ​​ക​​ള്‍, അ​​ഞ്ചു മേ​​ഖ​​ലാ ഓ​​ഫീ​​സു​​ക​​ള്‍ എ​​ന്നി​​വ​​യെ കം​​പ്യൂ​​ട്ട​​ര്‍ നെ​​റ്റ് വ​​ര്‍​ക്കി​​ലൂ​​ടെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​താ​​ണ് ഈ ​​സം​​വി​​ധാ​​നം. ഇ​​ന്ന​​ലെ ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം സെ​​ര്‍​വ​​ര്‍ ത​​ക​​രാ​​റി​​ലാ​​യ​​തോ​​ടെ സാ​​ധ​​ന​​ങ്ങ​​ള്‍ വാ​​ങ്ങാ​​നെ​​ത്തി​​യ​​വ​​ര്‍ ക്യൂ​​വി​​ല്‍ ദു​​രി​​ത​​പ്പെ​​ട്ടു. വാ​​ങ്ങി​​യ​​വ​​രി​​ല്‍ പ​​ല​​രും തി​​രി​​കെ വ​​ച്ച​​ശേ​​ഷം മ​​ട​​ങ്ങു​​ക​​യും ചെ​​യ്തു.

ദി​​വ​​സ​​വും പ​​ല​​ത​​വ​​ണ ഓ​​ണ്‍​ലൈ​​ന്‍ ത​​ക​​രാ​​റി​​ലാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പ​​ല​​രും സ​​പ്ലൈ​​കോ ഔ​​ട്ട്‌​​ല​​റ്റു​​ക​​ളി​​ല്‍ പോ​​കാ​​താ​​യി. അ​​രി, പ​​ഞ്ച​​സാ​​ര, ഉ​​ഴു​​ന്ന്, വെ​​ളി​​ച്ചെ​​ണ്ണ, ചെ​​റു​​പ​​യ​​ര്‍, വ​​ന്‍​പ​​യ​​ര്‍ ഉ​​ള്‍​പ്പെ​​ടെ വി​​വി​​ധ സാ​​ധ​​ന​​ങ്ങ​​ള്‍ പൊ​​തു​​വി​​പ​​ണി​​യേ​​ക്കാ​​ള്‍ വി​​ല കു​​റ​​ച്ച് സ​​പ്ലൈ​​കോ​​യി​​ല്‍ ല​​ഭി​​ക്കും എ​​ന്ന​​തി​​നാ​​ല്‍ ഒ​​ട്ടേ​​റേ​​പ്പേ​​ര്‍ വി​​ല​​യി​​ള​​വ് ല​​ഭി​​ക്കാ​​ന്‍ ഔ​​ട്ട്‌​​ല​​റ്റു​​ക​​ളെ ആ​​ശ്ര​​യി​​ക്കു​​ന്നു​​ണ്ട്.

Related posts

Leave a Comment