​​നിങ്ങൾ ഇപ്പോഴും ക്യൂവിലാണ്… സ​​പ്ലൈ​​കോ ഔ​​ട്ട്‌​​ല​​റ്റു​​ക​​ളി​​ല്‍ സി​​സ്റ്റം ത​​ക​​രാ​​റിൽ; വരിനിൽക്കേണ്ടി വരുന്നത് മണിക്കൂറുകളോളം; സാധനങ്ങൾ തിരികെ വച്ച് മടങ്ങി ഉപയോക്താക്കൾ

കോ​​ട്ട​​യം: മ​​ണി​​ക്കൂ​​റു​​ക​​ള്‍ ക്യൂ​​വി​​ല്‍ നി​​ല്‍​ക്കാ​​ന്‍ സ​​മ​​യ​​മു​​ള്ള​​വ​​ര്‍ മാ​​ത്രം സ​​പ്ലൈ​​കോ ഔ​​ട്ട്‌​​ല​​റ്റു​​ക​​ളി​​ല്‍ നി​​ന്ന് സാ​​ധ​​ന​​ങ്ങ​​ള്‍ വാ​​ങ്ങി​​യാ​​ല്‍ മ​​തി​​യെ​​ന്ന​​താ​​ണ് സ്ഥി​​തി. ഒ​​ന്ന​​ര വ​​ര്‍​ഷം മു​​ന്‍​പ് സ​​പ്ലൈ​​കോ ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ എ​​ന്‍റ​​ര്‍​പ്രൈ​​സ് റി​​സോ​​ഴ്‌​​സ് പ്ലാ​​നിം​​ഗ് (ഇ​​ആ​​ര്‍​പി) ഓ​​ണ്‍​ലൈ​​ന്‍ സം​​വി​​ധാ​​നം സ്ഥി​​രം പ​​ണി​​മു​​ട​​ക്കി​​ലാ​​ണ്. സാ​​ധ​​ന​​ങ്ങ​​ള്‍ വാ​​ങ്ങു​​ന്ന​​വ​​ര്‍​ക്കു​​ള്ള ബി​​ല്ല് ത​​യാ​​റാ​​ക്കു​​ന്ന​​തു​​ള്‍​പ്പെ​​ടെ ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കു​​ള്ള ഓ​​ണ്‍​ലൈ​​ന്‍ സം​​വി​​ധാ​​ന​​ത്തി​​ലെ ത​​ക​​രാ​​ര്‍ പ​​രി​​ഹ​​രി​​ക്കാ​​ന്‍ ഭ​​ക്ഷ്യ പൊ​​തു​​വി​​ത​​ര​​ണ വ​​കു​​പ്പി​​ന് താ​​ത്പ​​ര്യ​​വു​​മി​​ല്ല.സേ​​വ​​നം പ​​ര​​മാ​​വ​​ധി കാ​​ര്യ​​ക്ഷ​​മ​​വും സു​​താ​​ര്യ​​വു​​മാ​​ക്കാ​​ന്‍ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് സ​​പ്ലൈ​​കോ​​യി​​ല്‍ ഇ​​ആ​​ര്‍​പി ഏ​​ര്‍​പ്പെ​​ടു​​ത്തു​​ന്ന​​ത്. സ​​പ്ലൈ​​കോ​​യു​​ടെ 1630 വി​​ല്‍​പ്പ​​ന​​ശാ​​ല​​ക​​ള്‍, 56 ഡി​​പ്പോ​​ക​​ള്‍, അ​​ഞ്ചു മേ​​ഖ​​ലാ ഓ​​ഫീ​​സു​​ക​​ള്‍ എ​​ന്നി​​വ​​യെ കം​​പ്യൂ​​ട്ട​​ര്‍ നെ​​റ്റ് വ​​ര്‍​ക്കി​​ലൂ​​ടെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​താ​​ണ് ഈ ​​സം​​വി​​ധാ​​നം. ഇ​​ന്ന​​ലെ ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം സെ​​ര്‍​വ​​ര്‍ ത​​ക​​രാ​​റി​​ലാ​​യ​​തോ​​ടെ സാ​​ധ​​ന​​ങ്ങ​​ള്‍ വാ​​ങ്ങാ​​നെ​​ത്തി​​യ​​വ​​ര്‍ ക്യൂ​​വി​​ല്‍ ദു​​രി​​ത​​പ്പെ​​ട്ടു. വാ​​ങ്ങി​​യ​​വ​​രി​​ല്‍ പ​​ല​​രും തി​​രി​​കെ വ​​ച്ച​​ശേ​​ഷം മ​​ട​​ങ്ങു​​ക​​യും ചെ​​യ്തു. ദി​​വ​​സ​​വും പ​​ല​​ത​​വ​​ണ ഓ​​ണ്‍​ലൈ​​ന്‍ ത​​ക​​രാ​​റി​​ലാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പ​​ല​​രും സ​​പ്ലൈ​​കോ ഔ​​ട്ട്‌​​ല​​റ്റു​​ക​​ളി​​ല്‍ പോ​​കാ​​താ​​യി. അ​​രി, പ​​ഞ്ച​​സാ​​ര, ഉ​​ഴു​​ന്ന്, വെ​​ളി​​ച്ചെ​​ണ്ണ, ചെ​​റു​​പ​​യ​​ര്‍,…

Read More

തുണിസഞ്ചി ഓര്‍ഡര്‍ കുടുംബശ്രീയ്ക്കു നല്‍കിയത് ടെണ്ടര്‍ തുറക്കുന്നതിനു മുമ്പ് ! സപ്ലൈകോയുമായി ബന്ധപ്പെട്ട് ഉയരുന്ന പുതിയ അഴിമതി ആരോപണം ഇങ്ങനെ…

സൗജന്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് തുണിസഞ്ചി വാങ്ങുന്നതില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. കുടുംബശ്രീയില്‍ നിന്ന് തുണി സഞ്ചി വാങ്ങുന്ന ടെന്‍ഡറാണ് സപ്ലൈകോയെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്. ടെന്‍ഡര്‍ തുറക്കുന്നതിന്റെ തലേന്നു തന്നെ ഉയര്‍ന്ന വിലയ്ക്ക് സപ്ലൈകോ തുണിസഞ്ചിക്കായുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ കുടുംബശ്രീക്കു നല്‍കി.മാത്രമല്ല ഇതിനോടകം കുടുംബശ്രീ വഴി വിതരണം ചെയ്ത തുണിസഞ്ചിയുടെ ഗുണനിലവാരത്തില്‍ മുമ്പേ തന്നെ സംശയമുള്ളപ്പോഴാണ് വീണ്ടും ഓര്‍ഡര്‍ നല്‍കിയത്. ഒരു കോടി സഞ്ചികള്‍ നല്‍കാനാണ് ഓര്‍ഡര്‍. മുന്‍പുള്ള മാസങ്ങളിലും കുടുംബശ്രീകളുടെ മറവില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഗുണമേന്മ വളരെക്കുറഞ്ഞ ബാഗ് വാങ്ങി പല കമ്പനികളും കോടികളുടെ അഴിമതി നടത്തിയിരുന്നു. സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട ഈ അഴിമതി പ്രമുഖ മാധ്യമത്തിലുടെ പുറത്ത് വരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കിറ്റ് വിതരണം വിവാദ രഹിതമാക്കാന്‍ സപ്ലൈകോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു ഉത്തരവു നല്‍കിയ സമയത്തു തന്നെയാണ്…

Read More

അടി സക്കെ…വെറുതെ സര്‍ക്കാരിനെ സംശയിച്ചു ! സപ്ലൈകോയുടെ ഓണക്കിറ്റില്‍ വന്നത് വ്യാജവാറ്റിന് ഉപയോഗിക്കുന്ന യാതൊരു ഗുണനിലവാരവുമില്ലാത്ത ശര്‍ക്കര; അഴിമതിയ്ക്കു ചുക്കാന്‍ പിടിച്ചത് പ്രമുഖ നേതാവ്…

സപ്ലൈകോ ഓണക്കിറ്റിലെ ശര്‍ക്കരയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലങ്ങളിലേക്ക്. ഓണക്കിറ്റിലെ ശര്‍ക്കര വ്യാജവാറ്റിന് ഉപയോഗിക്കുന്ന ശര്‍ക്കരയാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായ കമ്പനിയും ഈറോഡ് ആസ്ഥാനമായ മറ്റൊരു കമ്പനിയുമാണ് നിലവാരം തീരെക്കുറഞ്ഞ ഈ ശര്‍ക്കര ഓണക്കിറ്റിലേക്ക് നല്‍കിയത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെ വ്യാജവാറ്റിനായി ഉപയോഗിക്കുന്ന ശര്‍ക്കരയാണ് ഇത്. ഉപയോഗ ശൂന്യമായ പഞ്ചസാര പാവ് കാച്ചി മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് കപ്പുകളിലും മറ്റും നിറച്ചാണ് ഇത്തരത്തിലുള്ള ശര്‍ക്കര ഉല്പാദിപ്പിക്കുന്നത്. അതേസമയം ഓണക്കിറ്റില്‍ നിന്ന് ശര്‍ക്കരയും പപ്പടവും ഒഴിവാക്കണമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. എന്നാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദമാണ് ഇവ രണ്ടും കിറ്റില്‍ ഉള്‍പ്പെടുത്താന്‍ കാരണം. കോടികളുടെ അഴിമതിയായിരുന്നു സമ്മര്‍ദ്ദത്തിനു പിന്നില്‍. തൂക്കം വെട്ടിപ്പിലൂടെ മാത്രം തട്ടാനിരുന്നത് രണ്ടു കോടി 61 ലക്ഷം രൂപയായിരുന്നു. ഇതിനു പുറമേയാണ് ഗുണനിലവാരം തൊട്ടുതീണ്ടിയിട്ടിലാത്ത ശര്‍ക്കര വിതരണം ചെയ്തതും. വ്യാജവാറ്റിനു പുറമേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കന്നുകാലികള്‍ക്ക്…

Read More