കണ്ണൂര്‍: പിണറായിയിലെ സ്ഫോടനത്തില്‍ സിപിഎം പ്രവര്ത്തകന് ഗുരുതര പരിക്ക്. പിണറായി വെണ്ടുട്ടായി കനാല്‍ കരയിലാണ് സ്ഫോടനം നടന്നത്. സിപിഎം പ്രവര്ത്തകന് വിപിന്‍ രാജിന്റെ കൈപ്പത്തി അറ്റുപോയി.
അപകടം നടന്ന ഉടന്‍ തന്നെ വിപിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓലപ്പടക്കം പൊട്ടിയതാണ് എന്നാണ് വിപിൻ പറഞ്ഞത്. എന്നാല്‍ ബോംബാണ് പൊട്ടിയതെന്ന സംശയത്തിലാണ് പോലീസ്.
വിപിന്‍ രാജ് നിരവധി കേസുകളില്‍ പ്രതിയാണ് എന്നാണ് പോലീസ് പറയുന്നത്. സ്ഫോടക വസ്തുക്കള്‍ ഇയാളുടെ കൈയിലിരുന്ന് പൊട്ടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനിടെ ഉണ്ടായ അപകടമാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
