ക​ണ്ണൂ​ര്‍ പി​ണ​റാ​യി​യി​ല്‍ സ്ഫോ​ട​നം; സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൈ​പ്പ​ത്തി അ​റ്റു പോ​യി

ക​ണ്ണൂ​ര്‍: പി​ണ​റാ​യി​യി​ലെ സ്‌​ഫോ​ട​ന​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് ഗു​രു​ത​ര പ​രി​ക്ക്. പി​ണ​റാ​യി വെ​ണ്ടു​ട്ടാ​യി ക​നാ​ല്‍ ക​ര​യി​ലാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത്. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ വി​പി​ന്‍ രാ​ജി​ന്‍റെ കൈ​പ്പ​ത്തി അ​റ്റു​പോ​യി.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ന്‍ ത​ന്നെ വി​പി​നെ ക​ണ്ണൂ​ര്‍ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ല​പ്പ​ട​ക്കം പൊ​ട്ടി​യ​താ​ണ് എ​ന്നാ​ണ് വി​പി​ൻ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ബോം​ബാ​ണ് പൊ​ട്ടി​യ​തെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്.

വി​പി​ന്‍ രാ​ജ് നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഇ​യാ​ളു​ടെ കൈ​യി​ലി​രു​ന്ന് പൊ​ട്ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment