വീ​ട്ടി​ലി​രു​ന്നും മാ​സം​തോ​റും പ​ണ​മു​ണ്ടാ​ക്കാം : മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റിം​ഗി​ലൂ​ടെ 300 കോ​ടി​യി​ല​ധി​കം ത​ട്ടി​യെ​ടു​ത്തു: ദ​ന്പ​തി​മാ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റിം​ഗി​ലൂ​ടെ 300 കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ദ​ന്പ​തി​മാ​രെ അ​റ​സ്റ്റ് ചെ​യ്തു. മാ​ക്സി​സോ​ൺ ട​ച്ച് എ​ന്ന ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ​മാ​രാ​യ ച​ന്ദ​ർ ഭൂ​ഷ​ൺ സിം​ഗ്, ഭാ​ര്യ പ്രി​യ​ങ്ക എ​ന്നി​വ​രെ ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ജാ​ർ​ഖ​ണ്ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് ശേ​ഷം ഇ​രു​വ​രും അ​ടു​ത്തി​ടെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. ഉ​യ​ർ​ന്ന പ്ര​തി​മാ​സ വ​രു​മാ​ന​വും ആ​നു​കൂ​ല്യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്ത് ആ​ളു​ക​ളെ വ​ശീ​ക​രി​ച്ച് മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റിം​ഗ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത് പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു

ഇ​രു​വ​രും. 307 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത നി​ക്ഷേ​പം ശേ​ഖ​രി​ച്ചു​വെ​ന്നും ഇ​ഡി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ജാ​ർ​ഖ​ണ്ഡ്, രാ​ജ​സ്ഥാ​ൻ, അ​സം പോ​ലീ​സ് ദ​മ്പ​തി​ക​ൾ​ക്കെ​തി​രേ വി​വി​ധ കേ​സു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നും ബി​നാ​മി ഇ​ട​പാ​ടു​ക​ളി​ലൂ​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​താ​യും ഇ​ഡി പ​റ​ഞ്ഞു.

Related posts

Leave a Comment